എൻ്റെ UPI ഐഡികൾ എന്തിനൊക്കെ വേണ്ടി ഉപയോഗിക്കാം?
നിങ്ങൾക്ക് നിങ്ങളുടെ PhonePe UPI ഐഡി ഇക്കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കാം:
- നിങ്ങളുടെ കോൺടാക്റ്റുകളിലൊരാൾക്ക് ഈ UPI ഐഡി പങ്കിട്ടുകൊണ്ട് പണം സ്വീകരിക്കുക.
- നിങ്ങളുടെ ഏതെങ്കിലും കോൺടാക്റ്റുകൾക്ക് നിങ്ങളുടെ UPI ഐഡിയിലേക്ക് അയച്ച പേയ്മെന്റ് അഭ്യർത്ഥന വഴി പണം അയയ്ക്കുക.
- UPI പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് വ്യാപാരികൾക്ക് പേയ്മെന്റുകൾ നടത്തുക. നിങ്ങളുടെ PhonePe UPI ഐഡി നൽകുക, നിങ്ങൾക്ക് SMS വഴിയും PhonePe ആപ്പിലൂടെയും പേയ്മെന്റ് അഭ്യർത്ഥന ലഭിക്കും, അതിലൂടെ നിങ്ങൾക്ക് പണമടയ്ക്കാം.
ചുവടെയുള്ള കാര്യങ്ങൾക്ക് കോൺടാക്റ്റുകൾക്കുള്ള UPI ഐഡി ഉപയോഗിയ്ക്കാം:
- അവരുടെ മൊബൈൽ നമ്പറിന് പകരം അവരുടെ UPI ഐഡി വഴി പണം അയയ്ക്കുക. PhonePe ആപ്പിന്റെ ഹോം സ്ക്രീനിലെ Transfer Money/ട്രാൻസ്ഫർ മണി വിഭാഗത്തിൽ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
ശ്രദ്ധിക്കുക: UPI വഴി ഏതെങ്കിലും പേയ്മെന്റ് നടത്തുമ്പോൾ, നിങ്ങൾ തുക അടയ്ക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് മാത്രമേ തിരഞ്ഞെടുക്കാവൂ, നിങ്ങളുടെ UPI ഐഡിയല്ല.
ഒരു UPI ഐഡിയിലേക്ക് നിങ്ങൾക്ക് എങ്ങനെ പണം അയയ്ക്കാം എന്നതിനെ കുറിച്ച് കൂടുതലറിയുക.