PhonePe-യിൽ FASTag വാങ്ങുന്നതെങ്ങനെ?

PhonePe-യിൽ നിന്നും ഏളുപ്പത്തിൽ FASTags-കൾ വാങ്ങാനാകുന്നതിന് ഞങ്ങൾ ICICI-ബാങ്കുമായി പങ്കാളികളായിരിക്കുന്നു.

അങ്ങനെ ചെയ്യുന്നതിന്:

  1. റീചാർജ്, പേ ബില്ലുകൾ വിഭാഗത്തിന് കീഴിലുള്ള See All/എല്ലാം കാണുക ടാപ്പ് ചെയ്യുക.
  2. വാങ്ങലുകൾ വിഭാഗത്തിന് കീഴിൽ Buy FASTag/ഫാസ്റ്റ് ടാഗ് വാങ്ങുക ടാപ്പ് ചെയ്യുക.
  3. നിങ്ങളുടെ PAN, വാഹന രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി Continue/തുടരുക ടാപ്പുചെയ്യുക.
  4. അടുത്ത പേജിൽ, വാഹന രജിസ്ട്രേഷൻ നമ്പർ, നിങ്ങളുടെ വാഹനത്തിന്റെ നിർമ്മാണവും മോഡലും നൽകി തുടരുക ക്ലിക്കുചെയ്യുക.
  5. നിങ്ങളുടെ വാഹനം ഇതുവരെ സർക്കാരിൽ രജിസ്റ്റർ ചെയ്‌തിട്ടില്ലെങ്കിൽ, വാലിഡേറ്റുചെയ്യുന്നതിന് വാഹനത്തിൻ്റെ ഫിസിക്കൽ RC പകർപ്പ് അപ്‌ലോഡുചെയ്യേണ്ടതുണ്ട്.
  6. നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകി തുടരുക ക്ലിക്കുചെയ്യുക.
  7. ഡെലിവറി വിലാസം നൽകി, തുടരുക ക്ലിക്കുചെയ്യുക.
  8. നിങ്ങളുടെ FASTag വിശദാംശങ്ങൾ അവലോകനം ചെയ്യുക, ICICI ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക, പണമടയ്‌ക്കുന്നതിന് തുടരുക ക്ലിക്കുചെയ്യുക.
  9. നിങ്ങൾ തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് പേയ്‌മെന്റ് നടത്തുക.
    കുറിപ്പ്: ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ബിൽ പേയ്‌മെന്റുകൾ മെച്ചപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത അനുഭവം നൽകുന്നതിനും PhonePe നിങ്ങളിൽ നിന്ന് ഒരു ചെറിയ ഫീസ് (GST ഉൾപ്പെടെ) ഈടാക്കിയേക്കാം. ഉപയോഗിച്ച പേയ്‌മെൻ്റ് രീതി പരിഗണിക്കാതെ, ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള ഫീയാണിത്.

നിങ്ങളുടെ ഓർഡർ വിജയകരമായി സ്ഥാപിച്ച ശേഷം, നിങ്ങളുടെ FASTag,  7 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് കൈമാറും. ഒരു SMS-ലൂടെ പങ്കിടുന്ന എയർ വേബിൽ (AWB) നമ്പർ ഉപയോഗിച്ച് നിങ്ങളുടെ FASTag-ൻ്റെ  ഡെലിവറി ട്രാക്കുചെയ്യാനാകും.

നിങ്ങളുടെ FASTag വാങ്ങലിലോ ഡെലിവറിയിലോ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, 1800 2100 104 എന്ന ടോൾ ഫ്രീ നമ്പറിൽ നിങ്ങൾക്ക് ICICI ബാങ്കിന്റെ പിന്തുണാ ടീമുമായി ബന്ധപ്പെടാം. നിങ്ങൾക്ക് 1860 2670 104 എന്ന നമ്പറിലും വിളിക്കാം (ഈ നമ്പറിലേക്കുള്ള കോളുകൾക്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കും).

ഓർമ്മിക്കുക: PhonePe-യിൽ നിന്ന് ഇപ്പോൾ പാസഞ്ചർ കാറിന് മാത്രമേ FASTag വാങ്ങാനാകൂ.

FASTag പർച്ചേസിനുള്ള നിരക്കുകൾ ഏതെല്ലാമാണ്? എന്നതിനെക്കുറിച്ച് കൂടുതലറിയുക.

ബന്ധപ്പെട്ട ചോദ്യങ്ങൾ
ഒരു FASTag വാങ്ങുന്നതിനുള്ള നിരക്കുകൾ എന്തെല്ലാമാണ്?
FASTag എന്നാലെന്ത്?
കൺവീനിയൻസ് ഫീസ്