എന്റെ പരാജയപ്പെട്ട UPI  പേയ്‌മെന്റിന് എന്തിനാണ് പണം കുറയ്ക്കുന്നത്?

പരാജയപ്പെട്ട പേയ്‌മെന്റിനായി പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറച്ചാൽ വിഷമിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഈ പണം നിങ്ങളുടെ ബാങ്കിൽ തികച്ചും സുരക്ഷിതമായിത്തന്നെ ഉണ്ട്. നിങ്ങൾ പണമടച്ച തീയതി തുടങ്ങി 3 മുതൽ 5 ദിവസത്തിനുള്ളിൽ ഈ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകും. റീഫണ്ട് സ്ഥിരീകരണത്തിനായി 5 ദിവസത്തിന് ശേഷം നിങ്ങളുടെ പ്രസ്തുത ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ് പരിശോധിക്കാം. 

പേയ്‌മെന്റ് തീയതി തുടങ്ങി 5 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് പണം റീഫണ്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ, യുണീക്ക് ട്രാൻസാക്ഷൻ റഫറൻസുമായി (UTR) അവരെ പേയ്‌മെന്റിനായി ബന്ധപ്പെടുക. ഇതിൽ ബാങ്ക് നിങ്ങളെ സഹായിക്കും.

ശ്രദ്ധിക്കുക: ചില സാങ്കേതിക തകരാറുകളുള്ള സാഹചര്യങ്ങളിൽ, നിങ്ങളുടെ കുറയ്ക്കപ്പെട്ട തുക നിങ്ങളുടെ ബാങ്ക് ഉടൻ റീഫണ്ട് ചെയ്തേക്കാം. എന്നാൽ അത്തരം റീഫണ്ടുകളെക്കുറിച്ച് നിങ്ങളുടെ ബാങ്കിൽ നിന്ന് ഒരു SMS ലഭിക്കുന്നതിൽ കാലതാമസം അനുഭവപ്പെട്ടേക്കാം, സ്ഥിരീകരണത്തിനായി പ്രസ്തുക അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ് പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ബാങ്കുകളിൽ നിന്നുള്ള റീഫണ്ടുകളിലെ കാലതാമസത്തെ കുറിച്ച് കൂടുതലറിയുക.