എന്തുകൊണ്ടാണ് എന്റെ പണം ഇതുവരെ റീഫണ്ട് ചെയ്യാത്തത് ​?

സാധാരണയായി പരാജയപ്പെട്ട UPI പേയ്‌മെന്റുകൾക്ക്, പേയ്‌മെന്റ് ചെയ്‌ത സമയം മുതൽ 3- 5 ദിവസത്തിനുള്ളിൽ ബാങ്കുകൾ റീഫണ്ട് ചെയ്യുന്നതാണ്. അതിനാൽ, 5 ദിവസത്തിന് ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ദയവായി പരിശോധിക്കുക. 

5 ദിവസത്തിന് ശേഷവും നിങ്ങൾക്ക് റീഫണ്ട് ലഭിച്ചില്ലെങ്കിൽ, ഈ പേയ്‌മെൻ്റിനായി നൽകിയിട്ടുള്ള Unique Transaction Reference (UTR) / യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് (UTR) നമ്പർ സഹിതം നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

ശ്രദ്ധിക്കുക: ത്തരം റീഫണ്ടുകൾ സംബന്ധിച്ച് നിങ്ങളുടെ ബാങ്കിൽ നിന്ന് SMS ലഭിക്കുന്നതിന് കാലതാമസം ഉണ്ടായേക്കാം, അതിനാൽ സ്ഥിരീകരണത്തിനായി ബന്ധപ്പെട്ട അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

നിങ്ങളുടെ പരാജയപ്പെട്ട പേയ്‌മെന്റിന്റെ UTR നമ്പർ കണ്ടെത്തുന്നതിനെ കുറിച്ച് കൂടുതലറിയുക.