പോളിസി വിശദാംശങ്ങളും ഇൻവോയ്‌സും

PhonePe-യിൽ നിങ്ങളുടെ കാർ ഇൻഷുറൻസ് വിജയകരമായി വാങ്ങിയ ശേഷം, നിങ്ങളുടെ ഇൻഷുറൻസ് പോളിസി നിങ്ങൾ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കും. നിങ്ങളുടെ PhonePe ആപ്പിലെ കാർ ഇൻഷുറൻസ് ഹോം സ്‌ക്രീനിൽ My policies / എന്റെ പോളിസികൾ എന്ന ഓപ്ഷനിൽ പോളിസി വിശദാംശങ്ങൾ നിങ്ങൾക്ക് കാണാനാകും. 

ഇൻഷുറൻസ് പ്രീമിയം തുക ഉള്ളതിനാൽ നിങ്ങൾക്ക് ഇത് ഇൻവോയ്‌സ് ആയി ഉപയോഗിക്കാം.. 

എന്താണ് ഒരു പോളിസി നമ്പർ?

നിങ്ങളുടെ പോളിസിക്കായി ജനറേറ്റ് ചെയ്യുന്ന ഒരു തനത് നമ്പറാണ് പോളിസി നമ്പർ. ഇപ്പറയുന്ന കാര്യങ്ങൾക്ക് നിങ്ങൾക്ക് ഈ നമ്പർ ഉപയോഗിക്കാം, 

  • നിങ്ങളുടെ പോളിസിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമ്പോൾ 
  • ഒരു ക്ലെയിം ഫയൽ ചെയ്യുമ്പോൾ 
  • എന്തെങ്കിലും സംശയങ്ങൾ ഉന്നയിക്കുമ്പോൾ

നിങ്ങളുടെ പോളിസിയിൽ മാറ്റങ്ങൾ വരുത്തുന്നതിനെകുറിച്ച് ഒപ്പം filing claimsക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയുക.

എന്റെ പോളിസിയുടെ ഒരു ഫിസിക്കൽ കോപ്പി കൈവശം വെക്കേണ്ടതുണ്ടോ?

ഇല്ല, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ ഫിസിക്കൽ, പ്രിന്റ് ചെയ്ത പകർപ്പ് നിങ്ങൾ കരുതേണ്ടതില്ല. നിങ്ങളുടെ PhonePe ആപ്പിൽ ലഭ്യമായ പോളിസി വിശദാംശങ്ങൾ നിങ്ങളുടെ പോളിസി ഡോക്യുമെന്റായി ഉപയോഗിക്കാം.

എന്നിരുന്നാലും, നിങ്ങളുടെ ഡോക്യുമെന്റിന്റെ ഒരു പകർപ്പ് ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, PhonePe ആപ്പിലെ നിങ്ങളുടെ ഇൻഷുറൻസ് പോളിസി വിശദാംശങ്ങളിലെ email / ഇമെയിൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് പ്രമാണം അയയ്ക്കും. 

പ്രധാനപ്പെട്ടകാര്യം: ചില സന്ദർഭങ്ങളിൽ, ഇൻഷുറൻസ് ദാതാവിന് നിങ്ങളുടെ പോളിസി ഇഷ്യു ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ കാറിന്റെ ഫോട്ടോകൾ സമർപ്പിക്കുകയും അവ പരിശോധിക്കുകയും ചെയ്യേണ്ടി വന്നേക്കാം .​​​​ പരിശോധനയെ കുറിച്ച് കൂടുതലറിയുക.