എങ്ങനെയാണ് എന്റെ സംഭാവന(കളിൽ) എനിക്ക് നികുതിയിളവ് നേടാനാകുക?
നിങ്ങളുടെ സംഭാവനയിൽ നികുതിയിളവ് നേടാൻ നിങ്ങൾക്ക് 10BE എന്ന ഒരു സർട്ടിഫിക്കറ്റ് വേണം. നിങ്ങൾ സംഭാവന നല്കിയ NGO- ആണ് ഈ സർട്ടിഫിക്കറ്റ് നല്കുന്നത്. നിങ്ങളുടെ സംഭാവനയെപ്പറ്റി ഇൻകം ടാക്സ് അധികൃതർക്ക് വിവരം നൽകാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
10BE സർട്ടിഫിക്കറ്റ് ലഭിക്കാൻ നിങ്ങളുടെ വിലാസം, PAN എന്നിവയും മറ്റു വിവരങ്ങളും Give അല്ലെങ്കിൽ നിങ്ങൾ സംഭാവന നല്കിയ NGO- നിങ്ങൾക്ക് അയച്ച ഇമെയിലിൽ പങ്കുവയ്ക്കുക.
പ്രധാനപ്പെട്ടത്: നികുതിയിളവ് ലഭിക്കുന്നു എന്നുറപ്പാക്കാൻ അടുത്ത സാമ്പത്തികവർഷം ഏപ്രിൽ 10-നു മുമ്പ് നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുക.
Give-ൽ നിന്ന് അല്ലെങ്കിൽ നിങ്ങൾ സംഭാവന നല്കിയ NGO-യിൽ നിന്ന് ആ സാമ്പത്തിക വർഷം മെയ് 31-ഓടെ 10BE സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഇമെയിൽ വഴി ലഭിക്കും. നിങ്ങൾ മെയ് 31-നു ശേഷമാണ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നതെങ്കിൽ ഓരോ ദിവസത്തിനും ₹200 വീതം പിഴ ആ സംഘടന ചുമത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്കവരെ [email protected] അല്ലെങ്കിൽ +91 7738714428 എന്നതിൽ ബന്ധപ്പെടാം.
കുറിപ്പ്: നിങ്ങൾ NGO-യ്ക്ക് സംഭാവന നല്കിയ മൊത്തം തുകയ്ക്കാണ് നിങ്ങൾക്ക് 10BE സർട്ടിഫിക്കറ്റ് ലഭിക്കുക. എന്നാൽ മതസ്ഥാപനങ്ങൾക്ക് നല്കുന്ന സംഭാവനകൾ 10BE സർട്ടിഫിക്കറ്റിന് അർഹമല്ല.