എന്തുകൊണ്ടാണ് എന്റെ LIC അല്ലെങ്കിൽ ഇൻഷുറൻസ് പ്രീമിയം പേയ്മെന്റ് പെൻഡിംഗ് ആയത്?

PhonePe-യിലെ ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റുകൾ സാധാരണയായി ഉടനടി പൂർത്തിയാകാറുണ്ട്, എന്നാൽ അപൂർവ സന്ദർഭങ്ങളിൽ, അവ പൂർത്തിയാകാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാം. നിങ്ങളുടെ ഇൻഷുറൻസ് ദാതാവിൽ നിന്ന് ഒരു സ്ഥിരീകരണത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് ഇതിനർത്ഥം. അത്തരം സന്ദർഭങ്ങളിൽ, കുറച്ച് മണിക്കൂർ കാത്തിരുന്ന് നിങ്ങളുടെ പേയ്മെന്റിന്റെ അന്തിമ നിലയ്ക്കായി നിങ്ങളുടെ PhonePe ആപ്പിലെ മുമ്പുള്ളവ വിഭാഗം പരിശോധിക്കുക.

തീർച്ചപ്പെടുത്താത്ത നിലയിലുള്ള പ്രീമിയം പേയ്മെന്റ് പരാജയപ്പെട്ടാൽ, ഡെബിറ്റ് ചെയ്ത പണം നിങ്ങൾക്ക് റീഫണ്ട് ചെയ്യും. നിങ്ങൾ UPI വഴി പണമടച്ചതാണ് എങ്കിൽ 3 മുതൽ 5 ദിവസത്തിനുള്ളിലും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളാണ് എങ്കിൽ 7 മുതൽ 9 ദിവസത്തിനുള്ളിലും റീഫണ്ട് ലഭിക്കും, വാലറ്റ്, ഗിഫ്റ്റ് കാർഡ് പേയ്‌മെന്റുകളുടെ റീഫണ്ട് 24 മണിക്കൂറിനുള്ളിൽ ലഭിക്കും.

ബന്ധപ്പെട്ട ചോദ്യം:

എൻ്റെ LIC പ്രീമിയം പേയ്‌മെൻ്റ് പരാജയപ്പെട്ടാൽ എന്തുചെയ്യും?