എന്തുകൊണ്ടാണ് എന്റെ മുനിസിപ്പൽ നികുതി പേയ്മെന്റ് ശേഷിക്കുന്നത്?

PhonePe-യിൽ മുനിസിപ്പൽ നികുതി പേയ്മെന്റുകൾ സാധാരണയായി ഉടനടി നടക്കാറുണ്ട്, എന്നാൽ അപൂർവ സന്ദർഭങ്ങളിൽ അവ പൂർത്തിയാക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാം. ഇതിനർത്ഥം ഞങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ/കൗൺസിലിൽ നിന്നും സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു എന്നാണ്. അത്തരം സന്ദർഭങ്ങളിൽ കുറച്ച് മണിക്കൂർ കാത്തിരുന്ന് പേയ്‌മെന്റിന്റെ അന്തിമ നിലയ്ക്കായി നിങ്ങളുടെ PhonePe ആപ്പിലെ മുമ്പുള്ളവ വിഭാഗം പരിശോധിക്കുക.

തീർച്ചപ്പെടുത്താത്ത നിലയിലുള്ള ബിൽ പേയ്മെന്റ് പരാജയപ്പെട്ടാൽ, ഡെബിറ്റ് ചെയ്ത പണം നിങ്ങൾക്ക് റീഫണ്ട് ചെയ്യും. നിങ്ങൾ UPI വഴി പണമടച്ചതാണ് എങ്കിൽ 3 മുതൽ 5 ദിവസത്തിനുള്ളിലും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളാണ് എങ്കിൽ 7 മുതൽ 9 ദിവസത്തിനുള്ളിലും റീഫണ്ട് ലഭിക്കും, വാലറ്റ്, ഗിഫ്റ്റ് കാർഡ് പേയ്‌മെന്റുകളുടെ റീഫണ്ട് 24 മണിക്കൂറിനുള്ളിൽ ലഭിക്കും.