PhonePe-യിൽ ഞാൻ വാങ്ങിയ സ്വർണ്ണത്തിൽ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാം?

നിലവിലെ സ്വർണ്ണ വാങ്ങൽ വിലയെ അടിസ്ഥാനമാക്കി നിങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യം വർദ്ധിക്കുകയാണെങ്കിൽ, നേട്ടത്തിന്റെ മൂല്യവും %-വും പോർട്ട്ഫോളിയോ മൂല്യത്തിന് താഴെ പച്ച നിറത്തിൽ പ്രദർശിപ്പിക്കും.

നിങ്ങൾ PhonePe-യിൽ സ്വർണ്ണം വാങ്ങിയ സമയം മുതൽ സ്വർണ്ണ വാങ്ങൽ വില കുറയുകയാണെങ്കിൽ, വ്യത്യാസം ചുവപ്പിൽ ഹൈലൈറ്റ് ചെയ്യും.

ഉദാഹരണത്തിന്,

നിങ്ങൾ 1.5295 ഗ്രാം സ്വർണ്ണം ഒരു ഗ്രാമിന് ₹4,895.88-ന് വാങ്ങിയിട്ടുണ്ടെങ്കിൽ (ജിഎസ്ടി ഒഴിച്ചുള്ള വാങ്ങുന്ന സമയത്തെ സ്വർണ്ണം വാങ്ങൽ വില), നിങ്ങളുടെ നിക്ഷേപ മൂല്യം, ₹7,488.25 ആയിരിക്കും  (1.5295 ഗ്രാം x ഗ്രാമിന് ₹4,895.88)

ഇന്നത്തെ തത്സമയ സ്വർണ്ണ വാങ്ങൽ വില ഒരു ഗ്രാമിന്, ₹4,918.78 ആണെങ്കിൽ, നിങ്ങളുടെ പോർട്ട്ഫോളിയോ മൂല്യം, ₹7,523.27 (ഗ്രാമിന് ₹4,918.78 x 1.5295 ഗ്രാം) ആയിരിക്കും, നിങ്ങളുടെ നേട്ടം ₹35 (പോർട്ട്ഫോളിയോ മൂല്യം - നിക്ഷേപിച്ച മൂല്യം = ₹7,523.27 - ₹7,488.25) %-ലുള്ള നേട്ടം 0.15% ആയിരിക്കും (നേട്ടം/നിക്ഷേപ മൂല്യംx100). 

PhonePe-യിൽ നിങ്ങളുടെ സ്വർണ്ണ ബാലൻസ്/പോർട്ട്ഫോളിയോ മൂല്യം പരിശോധിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക