MMTC – PAMP നിബന്ധനകളും വ്യവസ്ഥകളും
ഈ "നിബന്ധനകളും വ്യവസ്ഥകളും" ("നിബന്ധനകൾ") MMTC-PAMP, PhonePe, ഉപഭോക്താവ് (കക്ഷികൾ) എന്നിവയ്ക്കിടയിൽ ബാധകമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഇലക്ട്രോണിക് റെക്കോർഡ് നിയമപരമായി രൂപീകരിക്കുകയും അവ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഇലക്ട്രോണിക് റെക്കോർഡ് ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ജനറേറ്റ് ചെയ്യുന്നത്, അതിനാൽ ഇതിൽ ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ ആവശ്യമില്ല. ഈ നിബന്ധനകൾ ഒന്നോ അതിലധികമോ കക്ഷികൾക്കിടയിൽ കാലാകാലങ്ങളിൽ അനുശാസിക്കുന്ന മറ്റേതെങ്കിലും നിബന്ധനകൾക്ക് പുറമേയുള്ളതാണ്. അവയെ ലഘൂകരിക്കുന്നതല്ല. പ്ലാറ്റ്‌ഫോമുകളിൽ (വെബ്‌സൈറ്റ്, മൊബൈൽ ആപ്പുകൾ, മറ്റുള്ളവ) ഈ നിബന്ധനകളും വ്യവസ്ഥകളും ഹോസ്റ്റ് ചെയ്യുന്നതിലൂടെ / പ്രദർശിപ്പിക്കുന്നതിലൂടെ / പ്രസിദ്ധീകരിക്കുന്നതിലൂടെ, MMTC-PAMP-യും MMTC-PAMP പങ്കാളിയും ഇത് അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. പ്ലാറ്റ്‌ഫോം ആക്സസ് ചെയ്യുകയും ഇടപാട് നടത്തുകയും ചെയ്യുന്നതിലൂടെ ഉപഭോക്താവ് ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
1. ഈ നിബന്ധനകളിലെയും വ്യവസ്ഥകളിലെയും റഫറൻസുകൾ:
(a) “GAP” എന്നാൽ MMTC-PAMP വാഗ്ദാനം ചെയ്യുന്ന സ്വർണ്ണ ശേഖരണ പദ്ധതി എന്നാണ് അർത്ഥമാക്കുന്നത്.
(b) “MMTC-PAMP PARTNER” എന്നാൽ PhonePe ആണ്, പ്ലാറ്റ്‌ഫോമിൽ MMTC-PAMP ഓഫർ ചെയ്യുന്ന GAP-നുള്ള പേയ്‌മെൻ്റുകൾ ശേഖരിക്കുന്നതിന് സൗകര്യമൊരുക്കുന്ന സ്ഥാപനമാണിത്.
(c) “പ്ലാറ്റ്‌ഫോം” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് MMTC-PAMP ഓഫർ ചെയ്യുന്ന ഏതെങ്കിലും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി പേയ്‌മെൻ്റുകൾ നടത്തുന്നതിന് ഉപഭോക്താവ് ആക്‌സസ് ചെയ്യുന്ന മൊബൈൽ ആപ്പുകളും PhonePe-യുടെ മറ്റ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളും എന്നാണ്.
(e) “നിങ്ങൾ/നിങ്ങൾക്ക്/നിങ്ങളുടെ”, അല്ലെങ്കിൽ “ഉപഭോക്താവ്” എന്നതിനർത്ഥം MMTC-PAMP മുഖേനയുള്ള GAP ഓഫറുകൾക്കായി പ്ലാറ്റ്‌ഫോമിൽ ഇടപാട് നടത്തുന്ന കൗണ്ടർ പാർട്ടി എന്നാണ്.
(e) “ഞങ്ങൾ”, “ഞങ്ങൾക്ക്”, “ഞങ്ങളുടെ” എന്നിവ കൊണ്ട് അർത്ഥമാക്കുന്നത് MMTC-PAMP ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്.
(f) “സേവന ദാതാക്കൾ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് MMTC-PAMP അല്ലെങ്കിൽ MMTC-PAMP പങ്കാളിയിലേക്കുള്ള സ്വതന്ത്ര മൂന്നാം കക്ഷി സേവന ദാതാക്കൾ എന്നാണ്.
2. ഈ നിബന്ധനകൾ എപ്പോൾ വേണമെങ്കിലും മാറ്റാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുമ്പോൾ അത്തരം മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതും ഉപഭോക്താവിനെ അറിയിച്ചതായി കണക്കാക്കുകയും ചെയ്യുന്നതാണ്. വിപരീതമായി എന്തുതന്നെ സംഭവിച്ചാലും, പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തേക്കാവുന്ന ഭേദഗതികൾ ഉൾപ്പെടെയുള്ള നിബന്ധനകളും വ്യവസ്ഥകളും പതിവായി അവലോകനം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഉപഭോക്താവിനാണ്. കൂടാതെ പ്ലാറ്റ്‌ഫോമിൻ്റെ ഉപയോഗം തുടരുന്നതിലൂടെ ഭേദഗതി ചെയ്ത നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതായി കണക്കാക്കുകയും ചെയ്യും.
3. MMTC-PAMP/ MMTC-PAMP പങ്കാളിക്ക് നിയമപ്രകാരം ആവശ്യാനുസരണം ഉപഭോക്താവ് നൽകുന്ന പ്രസക്തമായ വിവരങ്ങളും രേഖകളും ശേഖരിക്കാനും സംഭരിക്കാനും അവകാശമുണ്ട്.
4. MMTC-PAMP / MMTC-PAMP പങ്കാളി ആവശ്യപ്പെടുമ്പോൾ, KYC ആവശ്യകതകൾ നിറവേറ്റുന്നതിനായി ഉപഭോക്താവ് അധിക രേഖകൾ നൽകേണ്ടതുണ്ട്. MMTC-PAMP, MMTC-PAMP പങ്കാളി എന്നിവയ്ക്ക് ആവശ്യമെങ്കിൽ നിങ്ങളുടെ ഐഡൻ്റിറ്റിയുടെ സാധുത പരിശോധിക്കാൻ ആവശ്യമായി വന്നേക്കാവുന്ന അന്വേഷണങ്ങൾ നടത്താൻ നിങ്ങൾ അവരെ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ നിലവിലുള്ള വിവരങ്ങളിലോ നിങ്ങൾ നൽകിയ സ്ഥിരീകരണ രേഖകളിലോ എന്തെങ്കിലും മാറ്റം(ങ്ങൾ) ഉണ്ടായാൽ MMTC-PAMP, MMTC-PAMP പങ്കാളി എന്നിവരെ അത് അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്നു.
5. കാലാകാലങ്ങളിൽ MMTC-PAMP / MMTC-PAMP പങ്കാളിക്ക് നൽകിയ വിവരങ്ങളുടെ കൃത്യതയ്ക്ക് നിങ്ങൾക്കാണ് ഉത്തരവാദിത്തം. MMTC-PAMP / MMTC-PAMP പങ്കാളിക്ക് നൽകിയ വിവരങ്ങളിൽ പിശകുണ്ടെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് കാരണങ്ങളുണ്ടെങ്കിൽ, നിങ്ങൾ ഉടൻ തന്നെ MMTC-PAMP / MMTC-PAMP പങ്കാളിയെ രേഖാമൂലം അറിയിക്കുകയും ശരിയായ / പുതുക്കിയ വിവരങ്ങൾ നൽകുകയും വേണം.
6. MMTC-PAMP-യുടെ ഭാഗത്ത് നിന്ന് ഉപഭോക്താവിൻ്റെ പേരിൽ ഒരു സ്വർണ്ണ ശേഖരണ പദ്ധതി (GAP) അക്കൗണ്ട് തുടങ്ങാൻ MMTC-PAMP പങ്കാളിയെ നിങ്ങൾ ഇതിനാൽ അധികാരപ്പെടുത്തുന്നു. ബാധകമായ നികുതി/ചാർജുകൾക്ക് വിധേയമായി നിങ്ങൾ അടച്ച എല്ലാ തുകയും(കളും) പ്രസ്തുത സ്വർണ്ണ ശേഖരണ പദ്ധതി (GAP) അക്കൗണ്ടിലേക്ക് സ്വർണ്ണം നീക്കി വയ്ക്കുന്നതിന് വിനിയോഗിക്കും. ഉപഭോക്താവ് MMTC-PAMP/MMTC-PAMP പങ്കാളിക്ക് നൽകുന്ന നിർദ്ദേശ പ്രകാരം, സ്വർണ്ണ ബാലൻസ്, റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങളിലേക്ക് റെഡീം ചെയ്യുന്നതിനായി GAP അക്കൗണ്ട് ഡെബിറ്റ് ചെയ്തേക്കാം. റെഡീം ചെയ്യപ്പെടുന്ന സമയത്ത്, റെഡീം ചെയ്യുന്നതിനായി, റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങളുടെ കാറ്റലോഗിൽ നിന്ന് ഉപഭോക്താവിന് ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കാം. റെഡീം ചെയ്യാവുന്ന ഈ ഉൽപ്പന്നങ്ങളുടെ പട്ടികയും വിശദാംശങ്ങളും കാറ്റലോഗിൽ അടങ്ങിയിരിക്കും, അവ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് കാലാകാലങ്ങളിൽ MMTC-PAMP-ക്ക് തങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ മാറ്റുകയും ഭേദഗതി ചെയ്യുകയും ചെയ്യാം.
7. KYC ഡോക്യുമെൻ്റുകൾ / വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ അല്ലെങ്കിൽ ഡോക്യുമെൻ്റുകളുടെ / വിവരങ്ങളുടെ ആധികാരികത സംശയാസ്പദമാണെന്ന് കണ്ടെത്തിയാൽ, MMTC-PAMP പങ്കാളിയുമായി ചേർന്ന് നിങ്ങൾക്ക് നോട്ടീസ് നൽകിയോ അല്ലാതെയോ ഏതൊരു ഗോൾഡ് അക്കൗണ്ടും അവസാനിപ്പിക്കാനുള്ള അവകാശം MMTC-PAMP-ൽ നിക്ഷിപ്തമാണ്. നിങ്ങളെ തിരിച്ചറിയുന്നതിലും നിങ്ങളുടെ അക്കൗണ്ട് ഉടനടി സാധൂകരിക്കുന്നതിലും നിങ്ങൾക്കുണ്ടാകുന്ന പരാജയം മൂലമോ അതുമായി ബന്ധപ്പെട്ടോ ഒപ്പം/അല്ലെങ്കിൽ തെറ്റായ KYC രേഖകൾ/വിവരങ്ങൾ മൂലമോ ഉണ്ടായേക്കാവുന്ന എല്ലാതരത്തിലുമുള്ള നഷ്ടങ്ങൾ, ക്ലെയിമുകൾ, ബാധ്യതകൾ എന്നിവയ്ക്ക് MMTC-PAMP, MMTC-PAMP പങ്കാളികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത നിങ്ങൾ ഇതിനാൽ ഏറ്റെടുക്കുന്നു.
8. പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ചിരിക്കുന്ന 999.9 പരിശുദ്ധിയുള്ള സ്വർണ്ണത്തിൻ്റെ ഏറ്റവും കുറഞ്ഞ മൂല്യത്തിനും തത്സമയ വാങ്ങൽ വിലയ്ക്കും സ്വർണ്ണം വാങ്ങാമെന്ന് നിങ്ങൾക്ക് ഓഫർ ചെയ്യാം.
9. നിങ്ങളുടെ കാർഡ്, വാലറ്റ്, UPI അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുള്ള പേയ്‌മെൻ്റ് ഓപ്ഷനുകൾ വഴി പേയ്‌മെൻ്റ് സ്വീകരിക്കും. നിങ്ങൾക്ക് ഗോൾഡ് SIP-കൾ തിരഞ്ഞെടുക്കാനും ഗോൾഡ് SIP തിരഞ്ഞെടുത്ത് ആവർത്തിച്ചുള്ള പേയ്‌മെൻ്റുകൾ നടത്താനും കഴിയും, അത്തരം പേയ്‌മെൻ്റ്, UPI പേയ്‌മെൻ്റ് ഓപ്ഷനിലൂടെ സ്വീകരിക്കപ്പെടും. വാങ്ങൽ / റെഡീം ചെയ്യൽ / തിരികെ വിൽക്കൽ സമയത്ത്, പ്രസക്തമായ നികുതികൾ സർക്കാർ ചട്ടങ്ങൾക്ക് അനുസൃതമായി ഈടാക്കുന്നതാണ്.
10. ഫിസിക്കൽ ആയി ഡെലിവറി ചെയ്യാവുന്ന ഉൽപ്പന്ന രൂപത്തിൽ റെഡീം ചെയ്യുന്ന സമയത്ത്, ഉപഭോക്താവ് ഒരു അധിക മേക്കിംഗ്, ഡെലിവറി ചാർജുകളും അതിന് ബാധകമായ നികുതികളും നൽകേണ്ടിവരും. ഡെലിവറിക്കായി കാറ്റലോഗിൽ നിന്ന് തിരഞ്ഞെടുത്ത റെഡീം ചെയ്യാവുന്ന ഉൽപ്പന്നം MMTC-PAMP-യിലെ സ്റ്റോക്കിൻ്റെ ലഭ്യതയ്ക്ക് വിധേയമായിരിക്കും.
11. ഇനിപ്പറയുന്നത് വരെ ഉപഭോക്താവ് സ്ഥിരീകരിക്കുന്ന ഓരോ സ്വർണ്ണ വാങ്ങലിനും MMTC-PAMP ആയിരിക്കും സ്വർണ്ണത്തിൻ്റെ സംരക്ഷകർ:
(a)ഉപഭോക്താവ് തിരികെ വിൽക്കുന്നത് വരെ,
(b) ഉപഭോക്താവ് റെഡീം ചെയ്യുന്നത് വരെ, അല്ലെങ്കിൽ
(c) സൂക്ഷിപ്പ് കാലയളവ് അവസാനിക്കുന്നത് വരെ.
ഈ നിബന്ധനകളിൽ, 'സൂക്ഷിപ്പ് കാലയളവ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് MMTC-PAMP സ്വർണ്ണം സംഭരിക്കുന്ന കാലയളവാണ്. "സൗജന്യ സൂക്ഷിപ്പ് കാലയളവ്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഉപഭോക്താവ് ഓരോ സ്വർണവും വാങ്ങുമ്പോൾ പ്രത്യേകം പ്രത്യേകമായുള്ള 5 വർഷത്തെ കാലയളവാണ്, അതിൽ സംഭരണവുമായി ബന്ധപ്പെട്ട നിരക്കുകൾ ബാധകമല്ല. സൗജന്യ സൂക്ഷിപ്പ് കാലയളവ് പൂർത്തിയാക്കിയ ശേഷം ബാധകമായ നിരക്കുകൾ MMTC-PAMP ഈടാക്കിയേക്കാം. നിങ്ങൾ വാങ്ങിയതോ നിങ്ങളുടെ ഗോൾഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതോ ആയ സ്വർണം, പൂർണ്ണ ഇൻഷുറൻസ് പരിരക്ഷയോടെ, MMTC-PAMP-യുടെ ഏറ്റവും നൂതനവും സുരക്ഷിതവുമായ നിലവറയിലേക്ക് മാറ്റുകയും അവിടെ സംഭരിക്കുകയും ചെയ്യും.
12. MMTC-PAMP ഓഫർ ചെയ്യുന്ന റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങളുടെ രൂപത്തിൽ, സ്വരൂപിച്ച സ്വർണ്ണം മുഴുവനായി അല്ലെങ്കിൽ ഭാഗികമായി റെഡീം ചെയ്യാനും ഫിസിക്കൽ ഡെലിവറി ആവശ്യപ്പെടാനുമുള്ള ഓപ്ഷൻ ഉപഭോക്താവിന് ഉണ്ടായിരിക്കും. നിങ്ങൾ കൈവശം വച്ചിരിക്കുന്ന മുഴുവൻ സ്വർണ്ണവും റെഡീം/കൈമാറ്റം ചെയ്യപ്പെടുമ്പോൾ ശേഷിക്കുന്ന ഫ്രാക്ഷണൽ സ്വർണ്ണം, നിങ്ങൾക്ക് 999.9 പരിശുദ്ധിയുള്ള സ്വർണ്ണത്തിൻ്റെ തിരികെ വിൽക്കുന്നതിനുള്ള തത്സമയ വിലയിൽ ഞങ്ങൾക്ക് തിരികെ വിൽക്കാം. നിങ്ങൾ വിറ്റ ശേഷം ബാക്കിയുള്ള ഫ്രാക്ഷണൽ സ്വർണ്ണത്തിനുള്ള അനുബന്ധ തുക നിങ്ങളുടെ നിയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
13. നിങ്ങൾ റെഡീം ചെയ്യൽ ആരംഭിക്കുകയും പേയ്‌മെൻ്റ് ലഭിക്കുകയും ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ ഗോൾഡ് അക്കൗണ്ടിൽ നിന്ന് തത്തുല്യമായ തൂക്കം സ്വർണ്ണം ഡെബിറ്റ് ചെയ്യപ്പെടും.
14. MMTC-PAMP ഭാവിയിൽ കാലാകാലങ്ങളിൽ ഉപഭോക്താവിന് അതിൻ്റെ സ്വർണ്ണം 999.9 പരിശുദ്ധിയുള്ള തത്സമയ വിൽപ്പന വിലയ്ക്ക് MMTC-PAMP പ്രഖ്യാപിച്ച/അനുവദനീയമായ ഓഫർ കാലയളവിൽ MMTC-PAMP-ക്ക് വിൽക്കുന്നതിന് ഓഫർ/അനുമതി നൽകിയേക്കാം. ഒരു ഉപഭോക്താവ് വിറ്റ ഫ്രാക്ഷണൽ സ്വർണ്ണത്തിൻ്റെ പണം ഉപഭോക്താവിന് ക്രെഡിറ്റ് ചെയ്യും.
15. MMTC-PAMP ലഭ്യമാക്കിയ സ്വർണ്ണത്തിൻ്റെ തത്സമയ പർച്ചേസ് വില പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കും, അത് കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. പ്ലാറ്റ്‌ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന വില, MMTC-PAMP വഴി പ്ലാറ്റ്‌ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന കാലയളവിലേക്ക് സാധുതയുള്ളതായിരിക്കും.
16. പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഏതെങ്കിലും പേയ്‌മെൻ്റ് രീതി/കൾ ഉപയോഗിക്കുമ്പോൾ, ഇനിപ്പറയുന്ന കാരണങ്ങളാൽ ഉപഭോക്താവിന് നേരിട്ടോ അല്ലാതെയോ എന്തെങ്കിലും നഷ്ടമോ കേടുപാടോ ഉണ്ടായാൽ MMTC-PAMP/ MMTC-PAMP പങ്കാളി അതിൻ്റെ ഉത്തരവാദിത്തമോ ബാധ്യതയോ ഏറ്റെടുക്കില്ല:
(a) ഇടപാടിന്/കൾക്ക് അംഗീകാരമില്ലാതിരിക്കൽ,
(b) ഉപഭോക്താവും ഉപഭോക്താവിൻ്റെ ബന്ധപ്പെട്ട ബാങ്കുകളും തമ്മിൽ പരസ്പര സമ്മതത്തോടെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധി കവിയൽ,
(c) ഇടപാട് മൂലം ഉണ്ടാകുന്ന ഏതെങ്കിലും പേയ്മെൻ്റ് പ്രശ്നങ്ങൾ,
(d) ഉപഭോക്താവ് നിയമവിരുദ്ധമായ പേയ്‌മെൻ്റ് രീതികൾ ഉപയോഗിക്കുന്നു (ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ മുതലായവ),
(e) ഓഫറിലേക്കുള്ള ക്ഷണം താൽക്കാലികമായി നിർത്തലാക്കൽ, ഒപ്പം / അല്ലെങ്കിൽ
(f) ഏതെങ്കിലും കാരണത്താൽ(ങ്ങളാൽ) ഇടപാട് നിരസിക്കൽ.
17. MMTC-PAMP അതിൻ്റെ വിവേചനാധികാരത്തിൽ അല്ലെങ്കിൽ ചില റെഗുലേറ്ററി ഓർഡറുകൾ അല്ലെങ്കിൽ വ്യവസ്ഥകൾ കാരണം, ഉപഭോക്താക്കൾക്ക് ഈ സ്കീം വഴി കാലാകാലങ്ങളിൽ സ്വർണ്ണം ശേഖരിക്കുന്നതിനോ സ്വർണ്ണം കൈമാറ്റം ചെയ്യുന്നതിനോ പരമാവധി വ്യക്തിഗത/ശേഖരണ പരിധികൾ നിർദ്ദേശിക്കാം, അത്തരം പരിധി കവിയുന്ന ഓർഡർ സ്വീകരിക്കാൻ വിസമ്മതിക്കുന്നതിനുള്ള അവകാശം അവരിൽ നിക്ഷിപ്തമാണ്.
18. ഏത് ദിവസത്തിലും ഏത് സമയത്തും, MMTC-PAMP ഏതെങ്കിലും കാരണത്താൽ ഓഫറിലേക്കള്ള ക്ഷണം താൽക്കാലികമായി നിർത്തിയേക്കാം.
19. ഉപഭോക്താവിനെ അറിയിച്ചുകൊണ്ട് ഉപഭോക്താക്കളുടെ ഗോൾഡ് അക്കൗണ്ട് അവസാനിപ്പിച്ചേക്കാം;
(a) അവയുടെ സൂക്ഷിപ്പ് കാലയളവ് അവസാനിച്ചാൽ ഒപ്പം / അല്ലെങ്കിൽ
(b) MMTC-PAMP സ്കീം നിർത്താൻ തീരുമാനിക്കുകയാണെങ്കിൽ ഒപ്പം / അല്ലെങ്കിൽ.
(c) MMTC-PAMP പങ്കാളിയുമായുള്ള MMTC-PAMP യുടെ വ്യവസ്ഥകൾ അവസാനിപ്പിച്ചാൽ/കാലഹരണപ്പെട്ടാൽ.
അത്തരമൊരു സാഹചര്യത്തിൽ, ശേഖരിച്ച സ്വർണം തിരികെ വിൽക്കുകയോ റെഡീം ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ ഗോൾഡ് അക്കൗണ്ടിൻ്റെ തുടർച്ച ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാം. മേൽപ്പറഞ്ഞ കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ, റെഡീം ചെയ്യുന്നതിനായി നിങ്ങളെ അറിയിക്കും.
20. ഡെലിവറി വിലാസത്തിൻ്റെ തപാൽ പിൻ കോഡ് സേവനയോഗ്യമായ പ്രദേശങ്ങൾക്ക് പുറത്താണെങ്കിൽ, ഒരു റിഡംപ്ഷൻ അഭ്യർത്ഥന നടത്താൻ ഉപഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. റെഡീം ചെയ്യുമ്പോൾ, ഉപഭോക്താവ് പൂർണ്ണ ഡെലിവറി വിലാസം നൽകേണ്ടതുണ്ട്.
21. ഉപഭോക്താവ് റെഡീം ചെയ്യുന്നതിനായി തിരഞ്ഞെടുത്ത എല്ലാ റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങളും ഞങ്ങളുടെ ലോജിസ്റ്റിക്സ് പങ്കാളികൾ മുഖേന ഉപഭോക്താവിൻ്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ സേവനം ലഭ്യമായ പ്രദേശങ്ങളിൽ വിതരണം ചെയ്യും. ബാധകമായ എല്ലാ ഡെലിവറികളും മികച്ച രീതിയിൽ നടത്തപ്പെടും, അതിനായി MMTC-PAMP നിയോഗിച്ച ലോജിസ്റ്റിക്സ് പങ്കാളി ഈ തീയതികളിൽ ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യാൻ ശ്രമിക്കും, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാലതാമസം/സേവനമില്ലായ്മ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിമുകളോ ബാധ്യതകളോ MMTC-PAMP നിരാകരിക്കുന്നു.
22. MMTC-PAMP-യുടെ ലോജിസ്റ്റിക്സ് പങ്കാളി നിങ്ങളുടെ ഓർഡർ ഡെലിവർ ചെയ്യാൻ പരമാവധി മൂന്ന് ശ്രമങ്ങൾ നടത്തും. മൂന്ന് ശ്രമങ്ങൾക്ക് ശേഷം MMTC-PAMP റെഡീം ചെയ്യാവുന്ന ഉൽപ്പന്നം/സ്വർണ്ണ നാണയം MMTC-PAMP-ലേക്ക് തിരികെ ഡെലിവർ ചെയ്യും, ഒപ്പം MMTC-PAMP GAP അക്കൗണ്ടിലെ സ്വർണ്ണ ബാലൻസ് തുല്യമായ തുക ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും, വീണ്ടും റെഡീം ചെയ്യുന്നതിനായി ഉപഭോക്താവ് വീണ്ടും അഭ്യർത്ഥിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായ ഒരു കാരണത്താൽ, ഡെലിവറി പൂർത്തിയാകാതിരിക്കുകയും സ്വർണ്ണം MMTC-PAMP-ലേക്ക് തിരികെ വരികയും ചെയ്താൽ, നിങ്ങളുടെ GAP അക്കൗണ്ടിലെ സ്വർണ്ണ ബാലൻസ് ആ സ്വർണ്ണം കൂടി ചേർത്തുകൊണ്ട് അപ്‌ഡേറ്റ് ചെയ്യും.
23. MMTC-PAMP-യുടെ നിയന്ത്രണത്തിൽ അല്ലാത്ത പ്ലാറ്റ്‌ഫോമിലെ സാങ്കേതിക തകരാർ / പ്രശ്‌നങ്ങൾ ഒപ്പം / അല്ലെങ്കിൽ പ്രവൃത്തികളിൽ / ഒഴിവാക്കലിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടത്തിന് / ബാധ്യതയ്ക്ക് ഒരു തരത്തിലും MMTC-PAMP ബാധ്യത/ഉത്തരവാദിത്തം ഏറ്റെടുക്കില്ല.
24. ഇവിടെ അടങ്ങിയിരിക്കുന്ന വിരുദ്ധമായ എന്തെങ്കിലും ഉണ്ടായിരുന്നിട്ടും സേവനം, ഇൻ്റർഫേസും API വർക്കും, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിലനിർണ്ണയവും ഡാറ്റയും, ലഭ്യത എന്നിവ ഇനിപ്പറയുന്നവ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടാതെ, ഏത് സമയത്തും കാലാകാലങ്ങളിലും മനുഷ്യൻ, മെക്കാനിക്കൽ, ടൈപ്പോഗ്രാഫിക് അല്ലെങ്കിൽ മറ്റ് പിശകുകൾ, മേൽനോട്ടങ്ങൾ, തെറ്റുകൾ, പരിമിതികൾ, കാലതാമസം, സേവന തടസ്സങ്ങൾ എന്നിവയ്ക്ക് വിധേയമാണ്. അവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടും, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല പൂർണ്ണമായോ ഭാഗികമായോ ബന്ധപ്പെട്ടതോ ഉണ്ടാകുന്നതോ ആയ പരിമിതികളും ഉൾപ്പെടുന്നു: കമ്പ്യൂട്ടർ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും, ടെലികമ്മ്യൂണിക്കേഷൻ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ഡാറ്റാബേസുകൾ, അല്ലെങ്കിൽ ബിസിനസ്സ് പ്രക്രിയകളും നടപടിക്രമങ്ങളും, ഇൻ്റർനെറ്റിൻ്റെയും ഇലക്ട്രോണിക് ആശയവിനിമയങ്ങളുടെയും ഉപയോഗമോ അല്ലെങ്കിൽ ബന്ധപ്പെട്ടതോ ആയ മറ്റ് പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെ എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, സേവനം, ഇൻ്റർഫേസ് അല്ലെങ്കിൽ API പ്രവർത്തനം, അതിൻ്റെ വിവരങ്ങളും ഡാറ്റയും അല്ലെങ്കിൽ അത്തരം ആശയവിനിമയങ്ങൾ എന്നിവയെ ബാധിക്കുന്നതോ സ്വാധീനിക്കുന്നതോ ആയ അപ്രതീക്ഷിത സംഭവങ്ങൾ, സർക്കാർ / റെഗുലേറ്ററി നടപടികൾ, ഉത്തരവുകൾ, അറിയിപ്പുകൾ മുതലായവ ഒപ്പം / അല്ലെങ്കിൽ മൂന്നാം കക്ഷികളുടെ പ്രവർത്തനങ്ങളും ഒഴിവാക്കലുകളും മുതലായവ. പൂർണ്ണമായോ ഭാഗികമായോ അത്തരം പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കാലതാമസങ്ങൾ, പരാജയങ്ങൾ അല്ലെങ്കിൽ മറ്റ് നഷ്ടങ്ങൾ എന്നിവയ്ക്ക് MMTC PAMP ഉത്തരവാദിയോ ബാധ്യസ്ഥരോ അല്ലെന്ന് ഉപഭോക്താവ് അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഗോൾഡ് അക്കൗണ്ട് അധികമായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കാരണം തെറ്റായി ക്രെഡിറ്റ്/ഡെബിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ MMTC PAMP-ന് അറിയിപ്പ് കൂടാതെ തിരികെ എടുക്കാൻ/റദ്ദാക്കാൻ ഉള്ള അവകാശമുണ്ട്, അല്ലെങ്കിൽ അത്തരം ഇടപാടിൻ്റെ സ്വന്തം വിവേചനാധികാരത്തിൽ റദ്ദാക്കൽ/തിരിച്ചുവിടൽ ആവശ്യമായി വന്നേക്കാം, കൂടാതെ നിങ്ങളുടെ സ്വർണ്ണ അക്കൗണ്ടിൽ നിന്ന് സ്വർണ്ണം ഡെബിറ്റ്/ക്രെഡിറ്റ് ചെയ്യുകയും ചെയ്തേക്കാം.
25. ഉപഭോക്താവ് അവൻ്റെ/അവളുടെ ഗോൾഡ് അക്കൗണ്ടിൽ MMTC-PAMP മുഖേനയുള്ള സ്വർണ്ണം വാങ്ങൽ, റെഡീം ചെയ്യൽ, തിരികെ വിൽക്കൽ എന്നിവ സ്ഥിരീകരിക്കുമ്പോൾ, വാങ്ങൽ / റെഡീം ചെയ്യൽ / തിരികെ വിൽക്കൽ / കൈമാറ്റം എന്നിവയ്ക്കുള്ള ഉപഭോക്താവിൻ്റെ ഓർഡറിനെ / അഭ്യർത്ഥനയെ ഉപഭോക്താവുമായി ബന്ധപ്പെടുത്തുന്നതിനാൽ അത് റദ്ദാക്കാൻ കഴിയില്ല.
26. ഇടപാട് നടന്ന് [30] ദിവസങ്ങൾക്ക് ശേഷമുള്ള ഏത് സാഹചര്യത്തിലും, അവൻ്റെ/അവളുടെ ഗോൾഡ് അക്കൗണ്ടിൽ നിലനിൽക്കുന്ന ഏതെങ്കിലും ക്രമക്കേടുകളെയോ പൊരുത്തക്കേടുകളെയോ കുറിച്ച് ഉപഭോക്താവ് ഉടനടി അറിയിക്കേണ്ടതാണ്, ഇല്ലെങ്കിൽ അക്കൗണ്ടിൽ പിശകുകളോ പൊരുത്തക്കേടുകളോ ഇല്ലെന്ന് കണക്കാക്കും. ഉപഭോക്താവിൻ്റെ നിർദ്ദേശങ്ങൾ ഇലക്ട്രോണിക് അല്ലെങ്കിൽ ഡോക്യുമെൻ്ററി രൂപത്തിൽ MMTC-PAMP പരിപാലിക്കുന്ന എല്ലാ രേഖകളും ഉപഭോക്താവിന് എതിരായ മറ്റ് വിശദാംശങ്ങളും (പേയ്‌മെൻ്റുകൾ നടത്തിയത് അല്ലെങ്കിൽ സ്വീകരിച്ചത് ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ), അത്തരം നിർദ്ദേശങ്ങളുടെ നിർണായക തെളിവായി കണക്കാക്കും.
27. ഉപഭോക്താവിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായാണ് സ്വർണ്ണ അക്കൗണ്ടിൽ നിന്ന്/അക്കൗണ്ടിലേക്ക് വാങ്ങൽ, റെഡീം ചെയ്യൽ, തിരികെ വിൽപ്പന അല്ലെങ്കിൽ കൈമാറ്റം എന്നിവ നടക്കുന്നതെന്ന് ഉപഭോക്താവ് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, കൂടാതെ ഉപഭോക്താവ് ഇന്ത്യയിലോ പുറത്തോ ഇപ്പോൾ പ്രാബല്യത്തിൽ ഉള്ള ബാധകമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ലംഘിക്കരുത്. ഉപഭോക്താവിന് സ്വർണ്ണ അക്കൗണ്ടിലേക്കും തിരികെയും ഉള്ള വാങ്ങൽ, റെഡീം, തിരികെ വിൽപ്പന നൽകൽ എന്നിവയുമായി ബന്ധപ്പെട്ട 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 1998-ലെ ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻസ് നിരോധന നിയമം, ,1961-ലെ ആദായ നികുതി നിയമം, തുടങ്ങിയവയുടെ ഭേദഗതി ഉൾപ്പെടെയുള്ള ബാധകമായ നിയമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ ഒരു അക്കൗണ്ടും തുറക്കില്ലെന്ന് ഉപഭോക്താവ് മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഒരു തരത്തിലും MMTC-PAMP ബാധ്യസ്ഥരായിരിക്കില്ല.
28. ഉൽപ്പന്നങ്ങളെ സംബന്ധിക്കുന്ന ഉപഭോക്തൃ ഫീഡ്‌ബാക്കുകൾ, രഹസ്യാത്മകമല്ലാത്തതും നഷ്ടപരിഹാരം നൽകാത്തതുമായ സ്വഭാവമുള്ളതായി പരിഗണിക്കപ്പെടും. അത്തരം വിവരങ്ങൾ ആന്തരിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അവകാശം MMTC-PAMP-ൽ നിക്ഷിപ്തമാണ്.
29. ഈ നിബന്ധനകൾ ഇന്ത്യയുടെ നിയമങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടുകയും വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. അതിൻ്റെ ലംഘനം മൂലം ഉണ്ടാകുന്ന ഏതൊരു കാര്യവും ന്യൂഡൽഹിയിലെ കോടതികളുടെ പ്രത്യേക അധികാരപരിധിയിൽ ആയിരിക്കും.
30. ഇവിടെയുള്ള നിബന്ധനകളിൽ നിന്നോ അതിൻ്റെ സാധുത ഉൾപ്പെടെയുള്ളവയിൽ ഏതെങ്കിലും തർക്കം ഉയർന്നുവന്നാൽ, ആദ്യ സന്ദർഭത്തിൽ അത്തരം തർക്കം രമ്യമായി പരിഹരിക്കാൻ കക്ഷികൾ ശ്രമിക്കേണ്ടതാണ്. ന്യായമായ ശ്രമങ്ങൾക്ക് ശേഷം (ഇത് 15 പതിനഞ്ച് കലണ്ടർ ദിവസങ്ങളിൽ കുറയരുത്) കക്ഷികളിലൊരാൾ രേഖാമൂലം മറ്റൊരു കക്ഷിക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയാലുടൻ, സൗഹാർദ്ദപരമായ രീതിയിൽ ഒത്തുതീർപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതായി കണക്കാക്കും.
31. ഒഴിവാക്കൽ: MMTC-PAMP/ MMTC-PAMP പങ്കാളി ഈ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഏതെങ്കിലും വ്യവസ്ഥകൾ അല്ലെങ്കിൽ ഏതെങ്കിലും അനുബന്ധ അവകാശങ്ങൾ നടപ്പിലാക്കുന്നതിനോ വിനിയോഗിക്കുന്നതിനോ വരുത്തുന്ന എന്തെങ്കിലും പരാജയമോ കാലതാമസമോ കാരണം ആ വ്യവസ്ഥയിൽ നിന്നോ അവകാശത്തിൽ നിന്നോ MMTC-PAMP/ MMTC-PAMP പങ്കാളിയെ ഒഴിവാക്കുന്നതല്ല. MMTC-PAMP/ MMTC-PAMP പങ്കാളിയുടെ ഒന്നോ അതിലധികമോ അവകാശങ്ങളുടെ വിനിയോഗം, ഈ നിബന്ധനകളിലോ നിയമത്തിലോ ഇക്വിറ്റിയിലോ MMTC-PAMP-ക്ക് ലഭ്യമായ ഏതെങ്കിലും അവകാശങ്ങളോ പരിഹാരങ്ങളോ ഒഴിവാക്കുകയോ വിനിയോഗം തടയുകയോ ചെയ്യുന്നതല്ല. MMTC-PAMP-യുടെ ഒരു അംഗീകൃത ഉദ്യോഗസ്ഥൻ രേഖാമൂലം നടപ്പിലാക്കുകയും നിർവ്വഹിക്കുകയും ചെയ്താൽ മാത്രമേ ഏതെങ്കിലും വ്യവസ്ഥകളിൽ എന്തെങ്കിലും ഒഴിവാക്കല്‍ പ്രാബല്യത്തിൽ വരികയുള്ളൂ.
32. മുന്‍കൂട്ടിക്കാണാനാകാത്ത സാഹചര്യങ്ങൾ(Force Majeure): തൊഴിൽ തർക്കങ്ങൾ, പണിമുടക്കുകൾ, പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, മിന്നൽ, മോശം കാലാവസ്ഥ, വസ്തുക്കളുടെ ദൗർലഭ്യം, റേഷനിംഗ്, ഏതെങ്കിലും വൈറസിന്‍റെ ആക്രമണം, ട്രോജൻ അല്ലെങ്കിൽ മറ്റ് വിനാശകരമായ സംവിധാനങ്ങൾ, പ്ലാറ്റ്‌ഫോമിന്‍റെ ഹാക്കിംഗ് അല്ലെങ്കിൽ നിയമവിരുദ്ധമായ ഉപയോഗം, യൂട്ടിലിറ്റി അല്ലെങ്കിൽ ആശയവിനിമയ പരാജയങ്ങൾ, ഭൂകമ്പങ്ങൾ, യുദ്ധം, വിപ്ലവം, തീവ്രവാദ പ്രവർത്തനങ്ങൾ, ആഭ്യന്തര കലാപം, പൊതു ശത്രുക്കളുടെ പ്രവൃത്തികൾ, ഉപരോധം, എംബാർഗോ അല്ലെങ്കിൽ ഏതെങ്കിലും നിയമം, ഉത്തരവ്, പ്രഖ്യാപനം, നിയന്ത്രണം, ഓർഡിനൻസ്, ഏതെങ്കിലും സർക്കാരിന്‍റെയോ ഏതെങ്കിലും ജുഡീഷ്യൽ അതോറിറ്റിയുടെയോ അല്ലെങ്കിൽ അത്തരം ഏതെങ്കിലും ഗവൺമെന്‍ന്റ് പ്രതിനിധിയുടെയോ നിയമപരമായ പ്രാബല്യമുള്ള ആവശ്യം അല്ലെങ്കിൽ ആവശ്യകത, അല്ലെങ്കിൽ മറ്റേതെങ്കിലും നടപടി എന്നിവ പോലെ MMTC-PAMP/ MMTC-PAMP പങ്കാളിയുടെ നിയന്ത്രണത്തിന് അതീതമായതും ന്യായമായ മുൻകരുതലുകളാൽ തടയാൻ കഴിയാത്തതുമായ ഈ ക്ലോസിൽ പരാമർശിച്ചിരിക്കുന്നവയോട് സാമ്യമുള്ളതോ വിഭിന്നമോ ആയവ കാരണം MMTC-PAMP/ MMTC-PAMP പങ്കാളിയുടെ ഈ നിബന്ധനകൾക്ക് കീഴിലുള്ള പ്രകടനം തടയുകയോ നിയന്ത്രിക്കുകയോ വൈകുകയോ ഇടപെടലുകൾ ഉണ്ടാകുകയോ ചെയ്താൽ, അത്തരം അപ്രതീക്ഷിത(മുന്‍കൂട്ടിക്കാണാനാകാത്ത സാഹചര്യങ്ങൾ) സംഭവത്തിന്‍റെ പരിധിയിലും അത് നിലനിൽക്കുന്ന കാലഘട്ടത്തിലും പ്രകടനത്തിൽ നിന്ന് MMTC-PAMP/ MMTC-PAMP പങ്കാളി വിട്ടുനിൽക്കും. കൂടാതെ അത്തരം നിർവ്വഹണമില്ലായ്മ ഒരു തരത്തിലും MMTC-PAMP/ MMTC-PAMP പങ്കാളിയുടെ ബാധ്യതകളുടെ ലംഘനമാകില്ല.
33. ബന്ധത്തിന്‍റെ അഭാവം/Absence of relationship: സ്വർണ്ണം/റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങൾ വാങ്ങൽ/റെഡീം ചെയ്യൽ/തിരികെ വിൽപ്പന എന്നിവയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങൾക്ക് മതിയായ അനുഭവവും അറിവും ഉണ്ടെന്ന് നിങ്ങൾ MMTC-PAMP/ MMTC-PAMP പങ്കാളിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്യുന്നു. വാങ്ങലുകൾ അല്ലെങ്കിൽ റെഡീം ചെയ്യലുകൾ അല്ലെങ്കിൽ തിരികെ വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ തീരുമാനങ്ങളും നിങ്ങൾ സ്വയം എടുക്കുന്നതാണെന്നും MMTC-PAMP/ MMTC-PAMP പങ്കാളി ലഭ്യമാക്കിയ ഒരു വിവരത്തെയും നിങ്ങൾ ആശ്രയിച്ചിട്ടല്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. മാത്രമല്ല, MMTC-PAMP/ MMTC-PAMP പങ്കാളി സ്വർണ്ണം/റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങളുടെ അത്തരം വാങ്ങലുകൾ/റെഡീം ചെയ്യൽ/തിരികെ വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട ഒരു ശുപാർശയും നൽകുന്നില്ല. ഒരു ഏജന്‍റ്-പ്രിൻസിപ്പൽ ബന്ധം, ഒരു ഉപദേഷ്ടാവ്-ഉപദേശക ബന്ധം, ഒരു ജീവനക്കാരൻ-തൊഴിൽ ദാതാവ് ബന്ധം, ഒരു ഫ്രാഞ്ചൈസി-ഫ്രാഞ്ചൈസർ ബന്ധം, ഏതെങ്കിലും സംയുക്ത സംരംഭ ബന്ധം അല്ലെങ്കിൽ ഒരു പങ്കാളിത്ത ബന്ധം എന്നിവയുൾപ്പെടെ എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ വിൽക്കുന്നയാൾ-വാങ്ങുന്നയാൾ എന്നിവർ തമ്മിൽ ഉള്ളത് അല്ലാതെ മറ്റൊരു ബന്ധവും നിങ്ങളും MMTC-PAMP-ഉം തമ്മിൽ നിലവിലില്ല.
34. ഇലക്ട്രോണിക് ഓർഡർ അപകടസാധ്യതകൾ: ഓർഡറുകൾ നൽകുന്നതിന് കാര്യക്ഷമവും ആശ്രയയോഗ്യവുമായ രീതി പ്രദാനം ചെയ്യുന്നതിനാണ് ഓർഡർ എൻട്രി സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാണിജ്യ ഇന്‍റർനെറ്റ് സേവന ദാതാക്കൾ 100% വിശ്വസനീയരല്ല, ഈ ദാതാക്കളിൽ ഒന്നോ അതിലധികമോ ദാതാക്കളുടെ പരാജയം ഇന്‍റർനെറ്റിലൂടെയുള്ള ഓർഡർ എൻട്രിയെ ബാധിച്ചേക്കാം. ഓർഡർ എൻട്രി സിസ്റ്റം ഒരു ഇലക്ട്രോണിക് മെക്കാനിക്കൽ സംവിധാനമാണെന്നും MMTC-PAMP/ MMTC-PAMP പങ്കാളിയുടെ നിയന്ത്രണത്തിനപ്പുറമുള്ള പരാജയത്തിന് വിധേയമായേക്കാമെന്നും നിങ്ങൾ അംഗീകരിക്കുന്നു. അതിനാൽ, MMTC-PAMP & MMTC-PAMP പങ്കാളി, പിശകുകൾ, അശ്രദ്ധ, ഓർഡറുകൾ നടപ്പിലാക്കാനുള്ള കഴിവില്ലായ്മ, പ്രക്ഷേപണത്തിലെ കാലതാമസം, ട്രാൻസ്മിഷൻ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ സൗകര്യങ്ങളുടെ തകരാറ് അല്ലെങ്കിൽ പരാജയം കാരണം ഓർഡർ ഡെലിവറി അല്ലെങ്കിൽ നിർവ്വഹണം കാരണം ഓർഡർ പൂർത്തീകരിക്കാനാകാതെ വരൽ, അല്ലെങ്കിൽ ഡിസ്ട്രിബ്യൂട്ടിംഗ് പങ്കാളിയുടെ അല്ലെങ്കിൽ MMTC-PAMP/ MMTC-PAMP പങ്കാളിയുടെ നിയന്ത്രണത്തിനോ കണക്കുകൂട്ടലുകൾക്കോ അതീതമായി മറ്റേതെങ്കിലും കാരണത്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഉത്തരവാദികളായിരിക്കില്ല. വിലനിർണ്ണയമോ ടൈപ്പോഗ്രാഫിക്കൽ പിശകുകളോ സംഭവിച്ചേക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. അതിനാൽ, വിലനിർണ്ണയത്തിലോ ഉൽപ്പന്ന വിവരങ്ങളിലോ ഉള്ള ഒരു പിശക് കാരണം ഒരു ഉൽപ്പന്നം തെറ്റായ വിലയിലോ തെറ്റായ വിവരങ്ങളിലോ ലിസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, MMTC-PAMP/ MMTC-PAMP പങ്കാളിക്ക് ഉൽപ്പന്നങ്ങൾക്കായി നൽകുന്ന ഏതെങ്കിലും ഓർഡറുകൾ തള്ളിക്കളയാനോ റദ്ദാക്കാനോ നിരസിക്കാനോ ഉള്ള അവകാശമുണ്ട്. ഇത് ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്. കൂടാതെ, വിപണിയിലെ ചാഞ്ചാട്ടം ഒപ്പം /അല്ലെങ്കിൽ അസാധാരണമായ സാഹചര്യങ്ങളിലോ അവസ്ഥകളിലോ നൽകിയിട്ടുള്ള ഏതെങ്കിലും ഓർഡറുകൾ തള്ളിക്കളയാനോ റദ്ദാക്കാനോ നിരസിക്കാനോ ഉള്ള അവകാശം MMTC-PAMP-ൽ നിക്ഷിപ്തമാണ്. MMTC-PAMP ഉൽപ്പന്നം/സ്വർണ്ണം അപ്രതീക്ഷിതമായി ലഭ്യമല്ലാതാകളും ഇതിൽ ഉൾപ്പെടുന്നു.
35. നികുതികൾ, താരിഫുകൾ, തീരുവകൾ എന്നിവയുടെ ഉപഭോക്തൃ ഉത്തരവാദിത്തം: സ്വർണ്ണം/റെഡീം ചെയ്യാവുന്ന ഉൽപ്പന്നങ്ങൾ എന്നിവയുടെ വാങ്ങൽ/റെഡീം ചെയ്യൽ എന്നിവയുടെ ഫലമായി ഉണ്ടായേക്കാവുന്ന എല്ലാ നികുതികൾക്കും താരിഫുകൾക്കും തീരുവകൾക്കും നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങൾ സമ്മതിക്കുന്നു. MMTC-PAMP/MMTC-PAMP പങ്കാളി, നിയമപ്രകാരം വ്യക്തമായി ആവശ്യപ്പെടുന്ന പരിധിയിൽ മാത്രമേ ഇടപാടുകളുടെ നികുതികളും താരിഫുകളും തീരുവകളും ശേഖരിക്കൂ. നിങ്ങൾക്ക് വിധേയമായേക്കാവുന്ന ഏതെങ്കിലും പ്രാദേശിക, സംസ്ഥാന ഒപ്പം / അല്ലെങ്കിൽ കേന്ദ്ര സർക്കാർ നികുതികളും താരിഫുകളും തീരുവകളും അറിഞ്ഞിരിക്കുകയും ശരിയായി കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നികുതികൾ, താരിഫുകൾ, തീരുവകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ തനതായ സാഹചര്യങ്ങളെക്കുറിച്ച് നികുതി അല്ലെങ്കിൽ മറ്റ് പ്രൊഫഷണലുകളെ സമീപിക്കണം. MMTC-PAMP/ MMTC-PAMP പങ്കാളി നിങ്ങളുടെ നിർദ്ദിഷ്‌ട നികുതികൾ, താരിഫുകൾ, തീരുവകൾ എന്നിവയെ കുറിച്ചുള്ള ഉപദേശങ്ങളോ ശുപാർശകളോ നൽകുന്നില്ല
36. നഷ്ടപരിഹാരം/Indemnification: ഇനിപ്പറയുന്നവയുടെ അനന്തരഫലമായോ അതുമൂലമോ അതിൽ നിന്ന് ഉരുത്തിരിഞ്ഞോ MMTC-PAMP/MMTC-PAMP പങ്കാളി ഒപ്പം /അല്ലെങ്കിൽ അതിന്‍റെ ജീവനക്കാർ, ഏജന്‍റുമാർ, തൊഴിലാളികൾ അല്ലെങ്കിൽ പ്രതിനിധികൾ എന്നിവർക്ക് ഏതുസമയത്തും ഉണ്ടായോക്കാവുന്ന, വഹിക്കാവുന്ന, ബാധിക്കാവുന്ന നേരിട്ടോ അല്ലാതെയോ ഉള്ള ഏതെങ്കിലും നടപടികൾ, ക്ലെയിമുകൾ, ഡിമാൻഡുകൾ, നടപടിക്രമങ്ങൾ, നഷ്ടങ്ങൾ, കേടുപാടുകൾ, വ്യക്തിപരമായ പരിക്കുകൾ, ചെലവുകൾ, നിരക്കുകൾ, ചെലവുകൾ എന്തുതന്നെയായാലും (നഷ്ടങ്ങൾ) MMTC-PAMP/MMTC-PAMP പങ്കാളിക്ക് നഷ്ടപരിഹാരം നൽകുമെന്നും അവയിൽ നിന്ന് നഷ്ടപരിഹാരം നൽകി സംരക്ഷിക്കുമെന്നും ഉപഭോക്താവ് ഇതിനാൽ സമ്മതിക്കുന്നു,
(a) ഉപഭോക്താവിൻ്റെ പ്ലാറ്റ്‌ഫോം ഉപയോഗം;
(b) MMTC-PAMP-കൾ ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്താവിൻ്റെ അശ്രദ്ധ, തെറ്റ് അല്ലെങ്കിൽ തെറ്റായ പെരുമാറ്റം എന്നിവയിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഉയർന്നുവരുന്ന ഉപഭോക്താവിൻ്റെ നിർദ്ദേശങ്ങളിൽ നടപടിയെടുക്കുകയോ നിരസിക്കുകയോ ഒഴിവാക്കുകയോ ചെയ്യൽ;
(c) ഗോൾഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിബന്ധനകളുടെ ലംഘനം അല്ലെങ്കിൽ പാലിക്കാതിരിക്കൽ; ഒപ്പം /അല്ലെങ്കിൽ
(d) ഉപഭോക്താവിന്‍റെ ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട വഞ്ചന അല്ലെങ്കിൽ സത്യസന്ധതയില്ലായ്മ.
മേൽപ്പറഞ്ഞവയിൽ മുൻവിധികളില്ലാതെ, ഇനിപ്പറയുന്നവയ്ക്ക് നേരിട്ടോ അല്ലാതെയോ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ സംബന്ധിച്ച് ഉപഭോക്താവിനോട് ഒരു ബാധ്യതയും ഒരു കക്ഷിക്കും ഉണ്ടാകില്ല:
(i) ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഇടപാടുകൾ നടപ്പാക്കൽ,
(ii) അവൻ്റെ/അവളുടെ ഗോൾഡ് അക്കൗണ്ടിൽ നിന്ന് മറ്റൊരു ഗോൾഡ് അക്കൗണ്ടിലേക്ക് സ്വർണം ട്രാൻസ്ഫർ ചെയ്യാനുള്ള ഒരു ഉപഭോക്താവിൻ്റെ നിർദ്ദേശം,
(iii) പ്ലാറ്റ്‌ഫോമിൽ നൽകിയിരിക്കുന്ന സൗകര്യങ്ങൾ/സേവനങ്ങൾ അവസാനിപ്പിക്കുന്നതിനും / വിനിയോഗിക്കുന്നതിനുമുള്ള MMTC-PAMP-ൻ്റെ ഉദ്യമം,
(iv) പ്ലാറ്റ്‌ഫോമിലെ സൗകര്യം/സേവനങ്ങളുടെ ഉപയോഗം മൂലം ഉപഭോക്താവിൻ്റെ ക്രെഡിറ്റ്, സ്വഭാവം, പ്രശസ്തി എന്നിവയ്‌ക്കുണ്ടാകുന്ന എന്തെങ്കിലും കോട്ടം,
(v) MMTC-PAMP/MMTC-PAMP പങ്കാളിയുടെ ഏതെങ്കിലും പ്രക്രിയയുടെ രസീത്, സമൻസ്, ഓർഡർ, ഇൻജക്ഷൻ, എക്സിക്യൂഷൻ ഡിസ്ട്രൈറ്റ്, ലെവി ലൈൻ, വിവരങ്ങൾ അല്ലെങ്കിൽ അറിയിപ്പ്, അതിൽ MMTC-PAMP/MMTC-PAMP പങ്കാളി ഉപഭോക്താവിന് അല്ലെങ്കിൽ അത്തരം മറ്റ് വ്യക്തിക്ക് അതിൻ്റെ ഓപ്‌ഷനിലും ബാധ്യതയില്ലാതെയും തൻ്റെ സ്വർണ്ണത്തിൻ്റെ ഏതെങ്കിലും ഭാഗം നേടാൻ ഉപഭോക്താവിനെ അനുവദിക്കാതിരിക്കുകയോ അത്തരം സ്വർണ്ണം ഉചിതമായ ഒരു അധികാരിക്ക് കൈമാറുകയോ ബാധകമായ നിയമം ആവശ്യപ്പെടുന്ന മറ്റേതെങ്കിലും നടപടികൾ സ്വീകരിക്കുകയോ ചെയ്യാം.
37. ബാധ്യതയുടെ നിരാകരണങ്ങളും പരിമിതികളും/Disclaimers and limits of liability: MMTC-PAMP/ MMTC-PAMP പങ്കാളി സ്വർണ്ണത്തിൻ്റെ പ്രകടനത്തെക്കുറിച്ച് സ്വർണ SIP-കൾക്കോ മറ്റാർക്കെങ്കിലുമോ ഭാവിയിലെ വിലകൾ അല്ലെങ്കിൽ നിക്ഷേപത്തിൽ നിന്നുള്ള ഏതെങ്കിലും വരുമാനം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യങ്ങളോ ശുപാർശകളോ പ്രൊജക്ഷനുകളോ വാറൻ്റികളോ ഗ്യാരണ്ടികളോ നൽകുന്നില്ല. MMTC-PAMP/ MMTC-PAMP പങ്കാളി, മറ്റേതെങ്കിലും ഉപഭോക്താവിൻ്റെ ഗോൾഡ് അക്കൗണ്ടിലേക്ക് സ്വർണ്ണം കൈമാറ്റം ചെയ്യുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും നഷ്ടങ്ങൾക്ക് (കൈമാറ്റക്കാരൻ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല) ഒരു ഉപഭോക്താവിനും ബാധ്യസ്ഥനായിരിക്കില്ല. MMTC-PAMP/ MMTC-PAMP പങ്കാളി, രസീത് സ്വീകരിക്കുന്നതിനോ ഒപ്പിടുന്നതിനോ മുമ്പായി പാക്കേജ് പരിശോധിക്കാൻ അതിൻ്റെ എല്ലാ ഉപഭോക്താക്കളോടും വ്യക്തമായി ശുപാർശ ചെയ്യുന്നു. എന്തെങ്കിലും കൃത്രിമം കണ്ടെത്തിയാൽ, പാഴ്സൽ സ്വീകരിക്കരുത്, അത് തിരികെ നൽകുക. പാഴ്‌സൽ കേടാകുകയോ പൊട്ടിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ പോലും ഉപഭോക്താവ് പാഴ്‌സൽ സ്വീകരിക്കുകയാണെങ്കിൽ ഉണ്ടാകുന്ന നഷ്ടത്തിനോ നാശത്തിനോ MMTC-PAMP ബാധ്യസ്ഥനായിരിക്കില്ല. എന്തെങ്കിലും നാശനഷ്ടങ്ങളോ തകരാറുകളോ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ പാഴ്സൽ പരിശോധിക്കേണ്ട ചുമതല ഉപഭോക്താവിൻ്റേതാണ്. കൂടാതെ, ഉപഭോക്താവ് പാഴ്സൽ സ്വീകരിക്കുകയും പിന്നീട് എന്തെങ്കിലും നാശനഷ്ടങ്ങളോ തകരാറുകളോ ഉണ്ടെന്ന് അറിയുകയും ചെയ്‌താൽ ഉപഭോക്താവിന് ഉണ്ടയിട്ടുള്ള എന്തെങ്കിലും നഷ്ടത്തിനോ നാശത്തിനോ MMTC-PAMP/ MMTC-PAMP പങ്കാളി ബാധ്യസ്ഥനായിരിക്കില്ല. സ്വർണ്ണം/ഉൽപ്പന്നം സംബന്ധിച്ച് ഉപഭോക്താവിന് എന്തെങ്കിലും പരാതി/ആവലാതികൾ ഉണ്ടെങ്കിൽ, ഉപഭോക്താവിന് സ്വർണ്ണം/ഉൽപ്പന്നം ലഭിച്ച് 10 ദിവസത്തിനകം MMTC-PAMP/MMTC-PAMP പങ്കാളിയെ സമീപിക്കാം, അന്വേഷണത്തിന് ശേഷം MMTC-PAMP ഉചിതമായ പരിഹാരം നൽകും.
38. അശ്രദ്ധ, നിയമലംഘനം, കരാർ, അല്ലെങ്കിൽ ബാധ്യതയുടെ മറ്റ് സിദ്ധാന്തം കാരണം പരിമിതികളില്ലാതെ, നഷ്ടമായ ലാഭം, നഷ്ടപ്പെട്ട സമ്പാദ്യം, നഷ്ടപ്പെട്ട വരുമാനം (മൊത്തം, "ഒഴിവാക്കപ്പെട്ട നാശനഷ്ടങ്ങൾ") തുടങ്ങിയ പരോക്ഷമായ, അനന്തരഫലമായ, പ്രത്യേകമായ, സാന്ദർഭികമായ, ശിക്ഷാപരമായ അല്ലെങ്കിൽ മാതൃകാപരമായ നാശനഷ്ടങ്ങൾക്കായി നിങ്ങൾ സ്വർണ്ണം ആക്‌സസ് ചെയ്യുന്നതിൻ്റെയോ ഉപയോഗത്തിൻ്റെയോ ഫലമായി MMTC-PAMP/ MMTC-PAMP പങ്കാളി നിങ്ങളോടോ മറ്റേതെങ്കിലും വ്യക്തിയോടോ ബാധ്യസ്ഥനായിരിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. അതിന് ഒരു സാഹചര്യത്തിലും MMTC-PAMP/ MMTC-PAMP പങ്കാളിയോ അതിൻ്റെ ഏതെങ്കിലും ഡയറക്ടർമാരോ ജീവനക്കാരോ ബാധ്യസ്ഥരായിരിക്കില്ല. ഈ നിബന്ധനകൾക്കും MMTC-PAMP/ MMTC-PAMP പങ്കാളി നൽകുന്ന സൗകര്യങ്ങൾ/സേവനങ്ങൾക്കും കീഴിലുള്ള കേടുപാടുകൾ, നഷ്ടങ്ങൾ, ബാധ്യതകൾ, നടപടികളുടെ കാരണങ്ങൾ എന്നിവയ്‌ക്കെല്ലാം നിങ്ങൾക്കുള്ള മൊത്തം ബാധ്യത നിങ്ങൾ അടച്ച മൊത്തം തുകയേക്കാൾ കൂടുതലാകരുത്.
39. ബാധ്യതയുടെ മേൽപ്പറഞ്ഞ പരിമിതി ബാധകമായ അധികാരപരിധിയിൽ നിയമം അനുവദനീയമായ പരിധി വരെ ബാധകമായിരിക്കും.
40. നിങ്ങൾ രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയാണെന്നും കേന്ദ്ര ചരക്ക് സേവന നികുതി നിയമം 2017, സംസ്ഥാന ചരക്ക് സേവന നികുതി നിയമം 2017, സംയോജിത ചരക്ക് സേവന നികുതി നിയമം 2017, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള ചരക്ക് സേവന നികുതി നിയമം 2017 എന്നിവ പ്രകാരം നിങ്ങൾക്ക് രജിസ്ട്രേഷൻ എടുക്കേണ്ടതില്ലെന്നും നിങ്ങൾ പ്രസ്താവിക്കുന്നു.
41. നിങ്ങൾ വിൽക്കുന്ന സ്വർണം മുമ്പ് നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിഗത ഉപയോഗത്തിനായി നിങ്ങളുടെ ഉടമസ്ഥതയിലുള്ളതായിരുന്നുവെന്ന് നിങ്ങൾ സമ്മതിക്കുന്നു.
42. നിങ്ങൾ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും, അല്ലെങ്കിൽ മറ്റേതെങ്കിലും വിലയേറിയ ലോഹ ആഭരണത്തിൻ്റെ അല്ലെങ്കിൽ ഏതെങ്കിലും അനുബന്ധ ഉൽപ്പന്നത്തിനെ രജിസ്റ്റർ ചെയ്യാത്ത ഡീലർ അല്ലെന്ന് സമ്മതിക്കുന്നു.
43. Iനിങ്ങൾ തെറ്റായ വിവരണങ്ങൾ നൽകിയതായി കണ്ടെത്തിയാൽ, ഏതെങ്കിലും സമയത്ത് ഏതെങ്കിലും അതോറിറ്റി, സ്ഥാപനം അല്ലെങ്കിൽ സർക്കാർ ചുമത്തുന്ന എല്ലാ തരത്തിലുമുള്ള പിഴ, ലെവി, നികുതി, ചാർജുകൾ, പലിശ അല്ലെങ്കിൽ നികുതികൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും.