ഉപയോഗ നിബന്ധനകൾ - സ്വർണം
ഇൻഫർമേഷൻ ടെക്‌നോളജി നിയമം, 2000 പ്രകാരം കാലാകാലങ്ങളിൽ വരുത്തുന്ന ഏതെങ്കിലും ഭേദഗതികൾ, ബാധകമായ നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട ഭേദഗതി ചെയ്ത വ്യവസ്ഥകൾ എന്നിവ ഉൾപ്പെടെ ഒരു ഇലക്ട്രോണിക് റെക്കോർഡാണ് ഈ പ്രമാണം. ഈ ഇലക്ട്രോണിക് റെക്കോർഡ് ഒരു കമ്പ്യൂട്ടർ സൃഷ്ടിച്ചതാണ്, ഇതിന് നേരിട്ടുള്ള അല്ലെങ്കിൽ ഡിജിറ്റൽ ഒപ്പുകൾ ആവശ്യമില്ല.
ഈ ഉപയോഗ നിബന്ധനകളിൽ (“നിബന്ധനകൾ”), പറയുന്ന “PhonePe” / “ഞങ്ങൾ” / “ഞങ്ങളെ” / “ഞങ്ങളുടെ” തുടങ്ങിയ പ്രസ്താവങ്ങൾ കമ്പനീസ് ആക്റ്റ്, 1956 പ്രകാരം സംയോജിപ്പിച്ച ഓഫീസ്-2, ഫ്ലോർ 5, വിംഗ് A, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്സോൺ, ബെലന്തൂർ വില്ലേജ്, വർത്തൂർ ഹൂബ്ലി, ഔട്ടർ റിംഗ് റോഡ്, ബെലന്തൂർ, ബാംഗ്ലൂർ, ബാംഗ്ലൂർ സൗത്ത്, കർണ്ണാടക, ഇന്ത്യ, 560103 എന്ന വിലാസത്തിൽ ഓഫീസ് രജിസ്റ്റർ ചെയ്തതിരിക്കുന്ന PhonePe പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ചാണ്. പ്രീപെയ്ഡ് ഉപകരണങ്ങൾക്കായി പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ് 2007 പ്രകാരം റിസർവ് ബാങ്ക് ഇന്ത്യ ഒരു ‘പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർ’ ആയി PhonePe-യെ അധികാരപ്പെടുത്തി. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (“UPI”), ഇൻറർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, വാലറ്റ്, മറ്റ് ധനകാര്യ സേവനങ്ങൾ എന്നിവ വഴി പേയ്‌മെന്റ് സാങ്കേതിക സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിസിനസ്സിൽ PhonePe ഏർപ്പെട്ടിരിക്കുന്നു.
PhonePe-ൻ്റെ സേവനം ഉപയോഗിക്കുന്നത് തുടരുന്നതിലൂടെ, https://www.phonepe.com/terms-conditions/ എന്നതിൽ ലഭ്യമായ PhonePe നിബന്ധനകളും വ്യവസ്ഥകളും (“PhonePe T&Cs”) അംഗീകരിക്കുന്നതിന് പുറമെ ഈ ഉപയോഗ നിബന്ധനകളും (“നിബന്ധനകൾ”) https://www.phonepe.com/privacy-policy/ എന്നതിൽ ലഭ്യമായ സ്വകാര്യതാ നയവും PhonePe കാലാകാലങ്ങളിൽ നൽകുന്ന ബാധകമായ എല്ലാ നിബന്ധനകളും നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരിക്കുമെന്ന് സമ്മതിക്കുന്നു. ഞങ്ങളുടെ സാങ്കേതിക പേയ്മെന്‍റ് സംവിധാനം ഉപയോഗിച്ച് സ്വർണ്ണം വാങ്ങുന്നതിനും സ്വർണ്ണം വിതരണം ചെയ്യുന്നതിനും ഗോൾഡ് പാർട്ണറിന് സ്വർണ്ണം തിരികെ വിൽക്കുകയും ചെയ്യുന്ന ഉപയോക്താവിനെ ഇവിടെ സന്ദര്‍ഭത്തിന് അനുസരിച്ച് “ഉപഭോക്താവ്” / “ഉപയോക്താവ്” / “നിങ്ങൾ” / “നിങ്ങളുടെ” എന്ന് പരാമര്‍ശിക്കാം. PhonePe ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെയോ ആക്‌സസ് ചെയ്യുന്നതിലൂടെയോ ഉപയോഗിക്കുന്നതിലൂടെയോ, ഇനിപ്പറയുന്ന നിബന്ധനകൾ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും നിങ്ങൾ സമ്മതിക്കുന്നു:
1. ഇനിപ്പറയുന്ന വാക്കുകൾ, പദപ്രയോഗങ്ങൾ, എന്നിവ അതിന്റെ അർത്ഥത്തിനോ സന്ദർഭത്തിനോ വിരുദ്ധമല്ലെങ്കിൽ, താഴെപറയുന്ന അർത്ഥങ്ങൾ ഉണ്ടായിരിക്കും:
1.1 “ഗോൾഡ് പാർട്‌ണർ” എന്നാൽ PhonePe പ്ലാറ്റ്‌ഫോമിലെ ഒരു സാങ്കേതിക ഇന്റർഫേസ് വഴി ഉപയോക്താവിനോ അവരിൽ നിന്നോ സ്വർണ്ണം വിൽക്കുകയോ വിതരണം ചെയ്യുകയോ വാങ്ങുകയോ ചെയ്യുന്ന, അത്തരം ഇടപാടുകൾക്കുള്ള പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനും / സുഗമമാക്കുന്നതിനും ഞങ്ങളുടെ പേയ്‌മെന്റ് സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനമാണ്. PhonePe-യ്ക്ക് ഇനിപ്പറയുന്ന രണ്ട് (2) ഗോൾഡ് പാർട്‌ണർമാരാണുള്ളത്:
a) 2013ലെ കമ്പനി നിയമപ്രകാരം രൂപീകരിച്ച 1902 Tower B, Peninsula Business Park, Ganpatrao Kadam Marg, Lower Parel, Mumbai, Maharashtra 400013 എന്ന സ്ഥലത്ത് രജിസ്റ്റർ ചെയ്ത ഓഫീസുള്ള “SafeGold” എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന Digital Gold India Private Limited, ഒപ്പം
b) 2013 കമ്പനി നിയമ പ്രകാരം രൂപീകരിച്ച, C-27, 3rd Floor, Qutub Institutional Area, New Delhi - 110016 എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസിൽ “MMTC-PAMP” എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന MMTC-PAMP India Private Limited.
1.2 “PhonePe പ്ലാറ്റ്‌ഫോം” - എന്നാൽ ഉപയോക്താക്കൾക്കും ഗോൾഡ് പാർട്ണർമാർ ഉൾപ്പെടെ ബിസിനസ്സ് പങ്കാളികൾക്കും സേവനങ്ങൾ നൽകുന്നതിന് വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകള്‍, ഉപകരണങ്ങൾ, URL-കൾ / ലിങ്കുകൾ, അറിയിപ്പുകൾ, ചാറ്റ്ബോട്ട്, അല്ലെങ്കിൽ PhonePe എന്റിറ്റികൾ ഉപയോഗിക്കുന്ന മറ്റേതെങ്കിലും ആശയവിനിമയ മാധ്യമങ്ങൾ എന്നിവ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താത്ത PhonePe-ന്റെ ഉടമസ്ഥതയിലുള്ള / പ്രവർത്തിപ്പിക്കുന്ന ഏതെങ്കിലും പ്ലാറ്റ്‌ഫോമിനെ സൂചിപ്പിക്കുന്നു.
1.3 “ഉൽപ്പന്നം” എന്നാൽ ഡിജിറ്റൽ, ഭൗതിക രൂപത്തിൽ ഉപയോക്താക്കൾക്ക് ഗോൾഡ് പാർട്‌ണർ ഓഫർ ചെയ്യുന്ന സ്വർണ്ണത്തെ അർത്ഥമാക്കുന്നു.
2. PhonePe T&C-നിൽ വ്യക്തമാക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കുന്നുണ്ടെന്നും നിങ്ങൾ PhonePe പ്ലാറ്റ്‍ഫോമിലെ രജിസ്റ്റർ ചെയ്ത ഉപയോക്താവാണെന്നും ഇതിലൂടെ നിങ്ങൾ വ്യക്തമാക്കുന്നു.
3. ഞങ്ങളുടെ പങ്ക് പേയ്‌മെന്റുകളുടെ പ്രോസസ്സിംഗിൽ മാത്രം പരിമിതമാണെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞങ്ങൾ ഒരു മാർക്കറ്റ്‌പ്ലേസ് അല്ല, മാത്രമല്ല ഉപയോക്താക്കൾക്കോ ഗോൾഡ് പാർട്‌ണർമാർക്കോ ഞങ്ങൾ അത്തരം സേവനങ്ങളൊന്നും നൽകുന്നില്ല. ഞങ്ങൾ ഉൽപ്പന്നം വിൽക്കുന്നയാളുകളല്ല, ഓർഡർ പൂർത്തിയാക്കുന്നതിന് ഞങ്ങൾ ഉത്തരവാദികളുമായിരിക്കില്ല.
4. ഉൽപ്പന്നത്തിന്റെയും ഗോൾഡ് പാർട്‌ണർമാർ നൽകുന്ന സേവനങ്ങളുടെയും വില ഞങ്ങൾ നിർണ്ണയിക്കുകയോ ഉപദേശിക്കുകയോ ഒരു തരത്തിലും നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
5. ഇടപാട് പ്രോസസ്സിംഗിനായി, നിരന്തരമായി നിങ്ങൾ നൽകിയ വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും പങ്കിടുന്നതിനും ഉപയോഗിക്കുന്നതിനും സംഭരിക്കുന്നതിനും നിങ്ങൾ ഞങ്ങളെ അധികാരപ്പെടുത്തി. വിവരങ്ങളുടെ കൃത്യത വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് നിങ്ങൾ മനസിലാക്കുന്നു, നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരങ്ങളുടെ കൃത്യതയ്ക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി. നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരങ്ങളിൽ എന്തെങ്കിലും പിശകുണ്ടെന്ന് ബോധ്യമായാൽ ഉടൻ തന്നെ ഞങ്ങളെ രേഖാമൂലം അറിയിക്കുകയും ശരിയായ / അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ നൽകുകയും ചെയ്യും. നിങ്ങൾ നൽകിയ ഡാറ്റ / വിവരങ്ങൾ ഞങ്ങൾ അവലോകനം ചെയ്യാമെന്നും റിസ്ക് മാനേജുമെന്റ് ഉൾപ്പെടെ പരിശോധിച്ചുറപ്പിക്കലിന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പൊതുവായ അല്ലെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾ അല്ലെങ്കിൽ സേവന ദാതാക്കളിലൂടെ ലഭ്യമായ മറ്റ് സ്രോതസ്സുകളിൽ നിന്നും ഞങ്ങൾ ഡാറ്റ നേടാം, അവ പരിശോധിച്ചുറപ്പിക്കലിന്‍റെയും റിസ്ക് മാനേജ്മെന്റിന്റെയും ഭാഗമായി നിങ്ങളുമായി ബന്ധപ്പെട്ടേക്കാം. തെറ്റായ വിവരങ്ങൾ സമർപ്പിച്ചതുമൂലം നിങ്ങൾക്ക് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങൾക്ക് ഞങ്ങൾ ബാധ്യസ്ഥരല്ല.
6. സ്വർണ്ണത്തിന്‍റെ വില നിശ്ചയിക്കല്‍, നിങ്ങൾക്ക് ഉൽപ്പന്നം വിൽക്കുക / വിതരണം ചെയ്യുക, ഓർഡർ നിറവേറ്റുക, ഭൗതിക / ഡിജിറ്റൽ രൂപത്തിൽ നിങ്ങൾ വാങ്ങിയ ഉൽപ്പന്നത്തിന്റെ സംഭരണം, നിങ്ങളിൽ നിന്ന് ഉൽപ്പന്നം തിരിച്ചു വാങ്ങുക എന്നീ കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ട ഗോൾഡ് പാർട്‌ണർ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഉൽപ്പന്നത്തിന്റെ വിൽപനക്കാരനാണ് ഗോൾഡ് പാർട്ണർ, കൂടാതെ ഉൽപ്പന്നങ്ങളുടെ വിതരണം, ഉൽപ്പന്നങ്ങൾക്കോ സേവനങ്ങള്‍ക്കോ എന്തെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തവും ഗോൾഡ് പാർട്ണറിന് മാത്രമായിരിക്കും. ഗോൾഡ് പാർട്‌ണർ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നത്തിനും സേവനങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള അപാകതകളോ ന്യൂനതകളോ ഉണ്ടെങ്കില്‍ അതിന് PhonePe ഉത്തരവാദിയായിരിക്കില്ല. ഉൽപ്പന്നത്തിന്റെ ഗുണനിലവാരവുമായി /അളവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ ഗോൾഡ് പാർട്‌ണറുടെ ഉൽപ്പന്നങ്ങളുടെ ഡെലിവറി / വൈകിയ ഡെലിവറി എന്നിവയ്‌ക്കോ PhonePe ബാധ്യസ്ഥരായിരിക്കില്ല.
7. വിൽപനയ്‌ക്കായി വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നത്തിന്റെ ഗുണനിലവാരം (പരിശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ), തൂക്കം, അളവ്, സ്വര്‍ണ്ണത്തിന്‍റെ മാറ്റ്, അല്ലെങ്കിൽ വിതരണം ചെയ്യേണ്ട ഉൽപ്പന്നത്തിന്റെ കൃത്യത, തരം, നിങ്ങൾ നൽകിയ വിലാസത്തിലേക്ക് വന്ന സമയത്തുള്ള ഉൽപ്പന്നത്തിന്റെ ആധികാരികത എന്നിവയ്‌ക്ക് ഗോൾഡ് പാർട്‌ണർ മാത്രമാണ് ഉത്തരവാദിയെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
8. ഗോൾഡ് പാർട്‌ണർ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, അതിന്റെ സ്ഥിതി, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഫിറ്റ്നസ് മുതലായവയെക്കുറിച്ച് PhonePe ഏതെങ്കിലും തരത്തിൽ പ്രതിനിധീകരിക്കുകയോ വാറന്റി നൽകുകയോ (പ്രകടമായോ പരോക്ഷമായോ) ചെയ്യുന്നില്ല.
9. ഇൻവോയ്സ്(കൾ), വാറന്‍റി കാർഡ്, വിൽപ്പനാനന്തര പിന്തുണ തുടങ്ങിയവ നൽകുന്നതിന് ബന്ധപ്പെട്ട ഗോൾഡ് പാർട്‌ണർക്ക് മാത്രമേ ഉത്തരവാദിത്തമുള്ളൂവെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഏത് സാഹചര്യത്തിലും PhonePe ഇതിന് ഉത്തരവാദിയായിരിക്കില്ല. ഉൽപ്പന്നങ്ങൾ / സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും പരാതികളും ആവലാതികളും (ഡെലിവറി, പൂർത്തീകരിക്കാത്തത്, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, സേവനങ്ങളുടെ കുറവ്, വിൽപ്പനാനന്തര പിന്തുണ മുതലായവ ഉൾപ്പെടെ) ഗോൾഡ് പാർട്‌ണർക്കെതിരെയാണ് ഉയർത്തേണ്ടത്. എന്നിരുന്നാലും, സ്വർണ്ണ വിൽപ്പന / വാങ്ങൽ എന്നിവയ്ക്കുള്ള പേയ്മെന്റ് പ്രോസസ് ചെയ്യുന്നതിലെ അപാകത / പിശക് എന്നിവ മൂലം ഉണ്ടാകുന്ന നിങ്ങളുടെ ആവലാതികൾ / പരാതികൾ പരിഹരിക്കാൻ ഞങ്ങൾ സഹായിക്കും.
10. PhonePe, അതിന്റെ അഫിലിയേറ്റുകൾ, ഗ്രൂപ്പ് കമ്പനികൾ, അവരുടെ ഡയറക്ടർമാർ, ഏജന്റുമാർ, ഓഫീസർമാർ, ജീവനക്കാർ, കരാറുകാർ എന്നിവരെ എന്തെങ്കിലും തർക്കം അല്ലെങ്കിൽ പരാതിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഉണ്ടാകുന്ന എല്ലാ ക്ലെയിമുകൾ, ആവശ്യങ്ങൾ, നാശനഷ്ടങ്ങൾ (അപ്പോഴുള്ളതും പിന്നീടുണ്ടായേക്കാവുന്നതും) എന്നിവയിൽ നിന്നും മുക്തരാക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഒരു ഗോൾഡ് പാർട്‌ണറുമായുള്ള ഏതെങ്കിലും ട്രാൻസാക്ഷനിൽ നിന്ന് ഉണ്ടാകുന്നതോ ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും വ്യവഹാരത്തിലോ തർക്കത്തിലോ നിങ്ങൾ PhonePe-യെ ഉൾപ്പെടുത്തില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
11. PhonePe പ്ലാറ്റ്‍ഫോമിലെ ഗോൾഡ് പാർട്‌ണർറുമായുള്ള നിങ്ങളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങൾക്ക് ആക്‌സസ് ചെയ്യാനും സംഭരിക്കാനും പ്രദർശിപ്പിക്കാനും ഉപയോഗിക്കാനും കഴിയുമെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞങ്ങൾ കാലാകാലങ്ങളിൽ PhonePe പ്ലാറ്റ്‌ഫോമിൽ ഗോൾഡ് പാർട്‌ണർ ലഭ്യമാക്കുന്നതിന് അനുസരിച്ച് അത്തരം വിവരങ്ങൾ പ്രദർശിപ്പിക്കാം ഒപ്പം / അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്‌തേക്കാമെന്നും നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത്തരം വിവരങ്ങളുടെ കൃത്യതയ്‌ക്കോ ആധികാരികതയ്‌ക്കോ ഞങ്ങൾ ബാധ്യസ്ഥരും ഉത്തരവാദികളുമായിരിക്കില്ല.
12. SafeGold കൂടാതെ / അല്ലെങ്കിൽ MMTC-PAMP വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളുമായിരിക്കും (സാഹചര്യം പോലെ) ഗോൾഡ് പാർട്‌ണർറുമായുള്ള നിങ്ങളുടെ ബന്ധത്തെ നിയന്ത്രിക്കുകയെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഗോൾഡ് പാർട്‌ണർറുമായി ഏതെങ്കിലും ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് ബാധകമായ അത്തരം നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. എന്നിരുന്നാലും, ഈ നിബന്ധനകളും ഗോൾഡ് പാർട്‌ണർ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ, ഈ നിബന്ധനകളായിരിക്കും നിലനിൽക്കുക.
13.സമയാസമയങ്ങളിൽ, ഞങ്ങളുടെ പൂർണ്ണമായ വിവേചനാധികാരത്തിൽ, ഗോൾഡ് പാർട്‌ണർറുമായുള്ള കരാർ പ്രകാരം ഉൽപ്പന്നം ശേഖരിക്കുന്നതിനോ PhonePe പ്ലാറ്റ്‍ഫോം വഴി ഉൽപ്പന്നം കൈമാറുന്നതിനോ നിങ്ങൾക്ക് പരമാവധി വ്യക്തിഗത / സഞ്ചിത പരിധികൾ നിർദ്ദേശിക്കാം. കൂടാതെ, അത്തരം പരിധികൾ കവിയുന്ന ഏതെങ്കിലും ഓർഡർ നിരസിക്കാനോ തടയാനോ റദ്ദാക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. അത്തരം പരിമിതികൾ PhonePe-യുടെ ഇന്‍റേണൽ റിസ്ക്ക് അസസ്മെന്‍റിന് വിധേയമാണ്, മാത്രമല്ല ഞങ്ങൾ അത്തരം പരിധികൾ മാറ്റുകയോ പരിഷ്‌ക്കരിക്കുകയോ ഉചിതമായ കൂളിങ് പിരീയഡ് നടപ്പാക്കുകയോ ചെയ്യാം. മുകളിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനത്തിന് ഞങ്ങൾ നിങ്ങളുമായി ആശയവിനിമയം നടത്തിയേക്കില്ലെന്നും നിങ്ങൾ മനസ്സിലാക്കുന്നു.
14. ഓരോ പേയ്‌മെന്റ് നിർദ്ദേശങ്ങൾക്കും കൃത്യമായ വിവരങ്ങൾ നൽകുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്. നിങ്ങളുടെ നിർദ്ദേശപ്രകാരം ഒരു പേയ്‌മെന്റ് ആരംഭിച്ചുകഴിഞ്ഞാൽ ഞങ്ങൾക്ക് അത് പഴയപടിയാക്കാൻ കഴിയില്ലെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. നിങ്ങളുടെ പേയ്‌മെന്റ് നിർദ്ദേശങ്ങൾക്കനുസൃതമായി ഞങ്ങൾ പ്രോസസ് ചെയ്ത ഒരു ഇടപാടിന്റെ ഫലമായി നിങ്ങൾക്ക് സംഭവിച്ച നഷ്‌ടത്തിന് ഞങ്ങൾ ബാധ്യസ്ഥരല്ല.
15. നിശ്ചിത തുകയ്‌ക്കായി നിങ്ങൾ ഒരു പേയ്‌മെന്റ് തെറ്റായി പ്രോസസ് ചെയ്യുകയാണെങ്കിൽ (ഉദാഹരണത്തിന്, ഒരു അക്ഷരപിശക്), നിങ്ങളുടെ ഏക ആശ്രയം ഗോൾഡ് പാർട്‌ണർറുമായി ബന്ധപ്പെടുക എന്നതാണ്. PhonePe നിങ്ങൾക്ക് ചെലവായ തുക തിരികെ നൽകില്ല അല്ലെങ്കിൽ നിങ്ങൾ തെറ്റായി നടത്തിയ പേയ്‌മെന്റ് തിരിച്ചു നൽകില്ല.
16. ഓൺലൈൻ ഇടപാടുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അപകടസാധ്യതകളും നിങ്ങൾ മാത്രമാണ് വഹിക്കുന്നതെന്ന് നിങ്ങൾ സമ്മതിക്കുന്നു. PhonePe പ്ലാറ്റ്‌ഫോം തടസ്സമില്ലാത്തതോ പിശകില്ലാത്തതോ വൈറസുകളോ മറ്റ് ദോഷകരമായ ഘടകങ്ങളോ ഇല്ലാത്തതാണെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നില്ല. PhonePe പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ഡാറ്റയും “ഉള്ളത് പോലെ”, “ലഭ്യമായത് പോലെ”, “എല്ലാ പോരായ്മകളോടോയുമുള്ളത്” എന്ന അടിസ്ഥാനത്തിലുള്ളതാണ്, പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും തരത്തിലുള്ള വാറന്റിയോ പ്രാതിനിധ്യമോ നൽകുന്നുമില്ല. ബാധകമായ നിയമപ്രകാരം അനുവദനീയമായ പരിധിവരെ, വാണിജ്യപരമായ വാറണ്ടികൾ, ഒരു പ്രത്യേക ഉദ്ദേശ്യത്തിനുള്ള ഫിറ്റ്നസ്, ഉടമസ്ഥാവകാശ അവകാശങ്ങൾ ലംഘിക്കാത്തത് എന്നിവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ, നിയമാനുസൃതമോ, പ്രത്യക്ഷമോ പരോക്ഷമോ ആയ എല്ലാ വാറന്റികളും ഗ്യാരന്റികളും PhonePe നിരാകരിക്കുന്നു. PhonePe പ്ലാറ്റ്‌ഫോമിലെ ഗോൾഡ് പാർട്‌ണർ നൽകുന്ന എല്ലാ വിവരങ്ങളുടെയും കൃത്യത, സമ്പൂർണ്ണത, ഉപയോഗക്ഷമത എന്നിവ വിലയിരുത്തേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.
17. വാരാന്ത്യത്തിലോ ബാങ്ക് അവധി ദിവസങ്ങളിലോ ആണെങ്കിൽപ്പോലും, നിങ്ങളുടെ പ്രതിമാസ ഗോൾഡ് SIP-ലേക്കുള്ള തുക ഷെഡ്യൂൾ ചെയ്ത തീയതിയിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കും. ഷെഡ്യൂൾ ചെയ്ത SIP തീയതിയിൽ നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ പേയ്‌മെന്റ് വൈകുകയാണെങ്കിൽ, അതേ മാസത്തിന്റെ പിന്നീടുള്ള തീയതിയിൽ നിങ്ങളുടെ പേയ്‌മെന്റ് ഡെബിറ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കും. അതനുസരിച്ച്, പ്രസ്തുത ഗോൾഡ് SIP വാങ്ങൽ ഇടപാടിന് ആനുപാതികമായ ഗ്രാം സ്വർണ്ണം അനുവദിക്കുന്നതിന് യഥാർത്ഥ ഡെബിറ്റിൽ സ്വർണ്ണത്തിന്റെ പ്രബലമായ വില ബാധകമാകും.
18. ഒരു ബാങ്ക് ഡൗൺടൈം അല്ലെങ്കിൽ ഞങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള മറ്റേതെങ്കിലും സാങ്കേതിക പ്രശ്നം കാരണം ഒരു മാസത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ള ഗോൾഡ് SIP ട്രാൻസാക്ഷൻ പ്രോസസ്സ് ചെയ്യാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, സ്വർണ്ണം വാങ്ങുന്നതിനുള്ള ഏതെങ്കിലും അവസര നഷ്ടത്തിന് PhonePe ഉത്തരവാദിയായിരിക്കില്ല.
19. ഗോൾഡ് SIP UPI ഓട്ടോപേ മാൻഡേറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ ഗോൾഡ് SIP അവസാന തീയതിയിൽ മതിയായ ബാലൻസ് സൂക്ഷിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. മതിയായ ബാങ്ക് അക്കൗണ്ട് ബാലൻസ് ഇല്ലാത്തതിനാൽ ഗോൾഡ് SIP നിശ്ചിത തീയതിയിലോ അതിനടുത്തോ ഡെബിറ്റ് ആരംഭിക്കുമ്പോൾ പേയ്‌മെന്റ് പരാജയം നേരിട്ടാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യാൻ ഞങ്ങൾ വീണ്ടും ശ്രമിക്കില്ല. PhonePe-യും അതിന്റെ പങ്കാളികളും നേരിട്ടുള്ള/പരോക്ഷഫലമായോ ഉണ്ടാകുന്ന നഷ്ടത്തിന് അല്ലെങ്കിൽ അത്തരം പേയ്‌മെന്റ് പരാജയം മൂലം ഉണ്ടാകുന്ന ഏതെങ്കിലും ബാധകമായ ബാങ്ക് ചാർജുകൾക്ക് ബാധ്യസ്ഥരായിരിക്കില്ല.
20. ഗോൾഡ് SIP വാങ്ങലുകൾക്ക്, SIP തുകയിൽ GST-യും ബാധകമായ മറ്റ് നികുതികളും ഉൾപ്പെടുന്നു, SIP തുകയിൽ നിന്ന് ബാധകമായ നികുതികൾ ക്രമീകരിച്ചതിന് ശേഷം സ്വർണ്ണത്തിന്റെ അളവ് അനുവദിക്കും.
21. ഗോൾഡ് SIP വഴി നിക്ഷേപം തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഗോൾഡ് SIP ഇല്ലാതാക്കാം. നിങ്ങളുടെ ഭാഗത്ത് നിന്ന് ഗോൾഡ് SIP ഇല്ലാതാക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് PhonePe അല്ലെങ്കിൽ അതിന്റെ ഗോൾഡ് പങ്കാളികൾ ഉത്തരവാദികളായിരിക്കില്ല.
22. ഗോൾഡ് SIP വഴി സ്വരൂപിച്ച സ്വർണത്തിന്റെ അളവ്, PhonePe പ്ലാറ്റ്‌ഫോമിൽ ഓരോ പങ്കാളിക്കും നിലനിർത്തുന്ന സഞ്ചിത ബാലൻസിൽ പ്രതിഫലിക്കും.
23. ഗോൾഡ് SIP വഴി സ്വരൂപിക്കുന്ന സ്വർണത്തിന്റെ അളവിന്റെ മൂല്യം നിലവിലുള്ള വിപണി വിലയെ അടിസ്ഥാനമാക്കിയായിരിക്കും. PhonePe അല്ലെങ്കിൽ അതിന്റെ ഗോൾഡ് പാർട്ണർമാർ സ്വർണ്ണ ഇടപാടുകൾക്ക് സ്ഥിരമായ വരുമാനം ഉറപ്പ് നൽകുന്നില്ല.
24. ഷെഡ്യൂൾ ചെയ്ത ഓട്ടോപേ ഗോൾഡ് SIP ഡെബിറ്റിനെതിരെ നിങ്ങളുടെ ബാങ്കിൽ നിന്ന് ഞങ്ങൾക്ക് തുക ലഭിക്കുന്ന സമയത്തെ സ്വർണ്ണത്തിന്റെ കൃത്യമായ വില, ആനുപാതികമായ സ്വർണ്ണം അനുവദിക്കുന്നതിന് ബാധകമാകും.
25. കരാർ, അശ്രദ്ധ, നിയമ ലംഘനം അല്ലെങ്കിൽ മറ്റെന്തെങ്കിലും, നൽകിയിട്ടുള്ള വിവരങ്ങളുടെ ഉപയോഗത്തിൽ നിന്നോ അല്ലെങ്കിൽ കഴിവില്ലായ്മയിൽ നിന്നോ ഉണ്ടാകുന്ന ലാഭ നഷ്ടം, വരുമാന നഷ്ടം ബിസിനസ് തടസ്സപ്പെടൽ, ബിസിനസ് അവസരങ്ങൾ നഷ്‌ടപ്പെടൽ, ഡാറ്റാ നഷ്‌ടം അല്ലെങ്കിൽ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങൾ എന്നിവ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, ഏതെങ്കിലും തരത്തിലുള്ള പരോക്ഷമായ, അന്തരഫലമായുള്ള, ആകസ്മികമായുള്ള, പ്രത്യേകമായ, അല്ലെങ്കിൽ ശിക്ഷാ നടപടിയുടെ ഭാഗമായുള്ള നാശനഷ്ടങ്ങൾക്ക് PhonePe ഉത്തരവാദിയായിരിക്കില്ല.
26. ഈ നിബന്ധനകളുടെ ലംഘനം മൂലം ഒപ്പം/അല്ലെങ്കിൽ ഗോൾഡ് പാർട്‌ണർമാരിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ / സേവനങ്ങൾ നേടുന്നതിലൂടെയോ മറ്റേതെങ്കിലും വിധേനയോ ഉണ്ടാകുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ നഷ്ടങ്ങൾ, കേടുപാടുകൾ, നടപടികൾ, ക്ലെയിമുകൾ, ബാധ്യതകൾ (നിയമ നിർവ്വഹണത്തിനുള്ള ചിലവുകൾ) എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും PhonePe, അതിന്റെ അഫിലിയേറ്റുകൾ, ഗ്രൂപ്പ് കമ്പനികൾ, അവരുടെ ഡയറക്ടർമാർ, ഓഫീസർമാർ, ഏജന്റുമാർ, ജീവനക്കാർ, പ്രതിനിധികൾ എന്നിവരെ പോറലേൽപ്പിക്കാതെ സൂക്ഷിക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു.
27. നിങ്ങൾക്ക് മുൻകൂട്ടി രേഖാമൂലമുള്ള അറിയിപ്പ് നൽകാതെ തന്നെ ഏത് സമയത്തും ഈ നിബന്ധനകളുടെ ഭാഗങ്ങൾ മാറ്റാനോ പരിഷ്കരിക്കാനോ ചേർക്കാനോ നീക്കംചെയ്യാനോ ഉള്ള അവകാശം ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്. അപ്‌ഡേറ്റുകൾ / മാറ്റങ്ങൾക്കായി ഇടയ്ക്കിടെ ഈ നിബന്ധനകൾ അവലോകനം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. PhonePe പ്ലാറ്റ്‌ഫോമിന്റെ നിങ്ങളുടെ തുടർച്ചയായ ഉപയോഗം, പുതുക്കിയ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നുവെന്ന് അർത്ഥമാക്കുകയും സൂചിപ്പിക്കുകയും ചെയ്യും.
28. ഉയർന്ന അപകടസാധ്യത / തട്ടിപ്പ് ഇടപാടുകൾ തുടങ്ങിയവയ്ക്കായി ഞങ്ങൾ നിങ്ങളുടെ ഇടപാട് നിരീക്ഷിച്ചേക്കാം. ഇടപാട് നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇടപാടുകൾ ഞങ്ങൾ തടഞ്ഞുവയ്ക്കുകയോ തടയുകയോ നിരസിക്കുകയോ ചെയ്യാം. സംശയാസ്പദമോ അസാധാരണമോ ആയ എന്തെങ്കിലും പ്രവർത്തനം നടന്നിട്ടുണ്ടെന്ന് അല്ലെങ്കിൽ PhonePe-യിലെ നിങ്ങളുടെ അക്കൗണ്ട് വഴി നടത്തുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് കാരണങ്ങളുണ്ടെങ്കിൽ ഞങ്ങൾ PhonePe പ്ലാറ്റ്‌ഫോമിലേക്കുള്ള നിങ്ങളുടെ ആക്‌സസ് പൂർണ്ണമായോ ഭാഗികമായോ തടഞ്ഞേക്കാം.
29. സംശയാസ്പദമോ വഞ്ചനാപരമോ ആണെന്ന് തരംതിരിച്ചിട്ടുണ്ടെങ്കിൽ, അത്തരം ഇടപാടുകളെ PhonePe അതിന്റെ ആഭ്യന്തര നയങ്ങൾ റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു, മാത്രമല്ല പിന്നീടുള്ള ഘട്ടത്തില്‍ അത്തരം ഏതെങ്കിലും ഇടപാടുകൾ സാധാരണയാണെന്നും നിയമാനുസൃതമാണെന്ന് കണ്ടെത്തിയാൽ പോലും അത്തരം റിപ്പോർട്ടിംഗിലൂടെ നിങ്ങൾക്ക് സംഭവിക്കുന്ന നഷ്‌ടത്തിന് ഞങ്ങൾ ബാധ്യസ്ഥരല്ല.
30. PhonePe, അതിന്റെ വിവേചനാധികാരത്തിൽ, താൽക്കാലികമായി അല്ലെങ്കിൽ ശാശ്വതമായി, PhonePe പ്ലാറ്റ്‌ഫോമിലേക്കുള്ള നിങ്ങളുടെ ആക്‌സസ് ഏത് സമയത്തും അറിയിപ്പില്ലാതെ താൽക്കാലികമായി നിർത്തിയേക്കാം / അവസാനിപ്പിച്ചേക്കാം. കൂടാതെ, നിങ്ങളുടെ ഏതെങ്കിലും ഇടപാടുകൾ സംശയാസ്പദമോ ക്രമരഹിതമോ നിയമവിരുദ്ധമോ വഞ്ചനാപരമോ ആണെന്ന് ഞങ്ങൾക്ക് തോന്നിയാല്‍ ഈ ഇടപാട് ഞങ്ങൾ വിലയിരുത്തുകയും അന്വേഷിക്കുകയും ചെയ്തേക്കാം.
31. തട്ടിപ്പുകാരനായ ഒരു ഉപയോക്താവ്, വഞ്ചനാപരമായ ട്രാൻസാക്ഷനിലൂടെ പർച്ചേസ് ചെയ്‌ത സ്വർണ്ണം ഇതിനകം വിൽക്കുകയും ആ വിൽപ്പനയിലൂടെ ലഭിച്ച ഫണ്ടുകൾ സ്വീകരിക്കുകയും അല്ലെങ്കിൽ പർച്ചേസ് ചെയ്‌ത സ്വർണ്ണം ഡെലിവർ ചെയ്യുന്നതിന് തട്ടിപ്പുകാരനായ ഉപയോക്താവ് തിരഞ്ഞെടുക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും ട്രാൻസാക്ഷൻ പിൻവലിക്കാൻ PhonePe ബാധ്യസ്ഥരല്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, ഫണ്ടുകൾ സെറ്റിൽചെയ്‌ത ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ മൊബൈൽ വാലറ്റ് അക്കൗണ്ട് എന്നിവയുൾപ്പെടെ തട്ടിപ്പ് നടത്തുന്ന ഉപയോക്താവിനെ കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അത്, ഇരയ്‌ക്കോ ബന്ധപ്പെട്ട അധികാരികൾക്കോ കൈമാറുന്നതിന് PhonePe, അതിൻ്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതാണ്.
32. നിയമ നിബന്ധനകളുടെ പൊരുത്തക്കേടിനെ പരിഗണിക്കാതെ ഈ നിബന്ധനകൾ നിയന്ത്രിക്കുന്നത് ഇന്ത്യയിലെ നിയമങ്ങളാണ്. ഈ നിബന്ധനകളുമായി ബന്ധപ്പെട്ട് പൂർണ്ണമായോ ഭാഗികമായോ ഉണ്ടാകുന്ന PhonePe-യും നിങ്ങളും തമ്മിലുള്ള ഏതെങ്കിലും ക്ലെയിം അല്ലെങ്കിൽ തർക്കം ബാംഗ്ലൂർ അധികാര പരിധിയിലുള്ള ഒരു കോടതി തീരുമാനിക്കും.
33. ഉപയോക്തൃ രജിസ്ട്രേഷൻ, സ്വകാര്യത, ഉപയോക്തൃ ഉത്തരവാദിത്തങ്ങൾ, നഷ്ടപരിഹാരം, ഭരണ നിയമം, ബാധ്യത, ബൗദ്ധിക സ്വത്തവകാശം, രഹസ്യാത്മകത, പൊതുവായ വ്യവസ്ഥകൾ മുതലായ എല്ലാ നിബന്ധനകളും PhonePe T&C-കൾ പരാമർശിച്ച് ഈ നിബന്ധനകളിൽ ഉൾപ്പെടുത്തുന്നതായി കണക്കാക്കുന്നു..