PhonePe-യിൽ എനിക്ക് എങ്ങനെ എന്റെ DTH റീചാർജ് ചെയ്യാം?

PhonePe-യിൽ ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ DTH റീചാർജ് ചെയ്യാം,

  1. നിങ്ങളുടെ ആപ്പ് ഹോം സ്ക്രീനിൽ Recharge & Pay Bills/റീചാർജ് ചെയ്യുക, ബില്ലുകൾ അടയ്ക്കുക വിഭാഗത്തിന് കീഴിലുള്ള DTH ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ DTH സേവന ദാതാവിനെ തിരഞ്ഞെടുക്കുക. PhonePe-യിൽ ലഭ്യമായ DTH ദാതാക്കൾ ഇവയാണ്:
    • Airtel Digital TV
    • Dish TV
    • Sun Direct
    • Tata Sky
    • Videocon D2H
  3. നിങ്ങളുടെ സേവന ദാതാവ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് ആവശ്യമായ തിരിച്ചറിയൽ വിശദാംശങ്ങൾ നൽകുക.
  4. തുക നൽകുക, നിങ്ങൾക്ക് ഇഷ്ടമുള്ള പേയ്മെന്റ് രീതി തിരഞ്ഞെടുക്കുക. നിങ്ങൾക്ക് UPI, അല്ലെങ്കിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം.
  5. പേയ്മെന്റ് പൂർത്തിയാക്കാൻ Pay Bill/ബിൽ അടയ്ക്കുക ക്ലിക്ക് ചെയ്യുക.

DTH സെറ്റ്-ടോപ്പ് ബോക്സും ടിവിയും സ്വിച്ച് ഓണാക്കി സൂക്ഷിക്കാനും റീചാർജ് ചെയ്യുമ്പോൾ കാർഡ് ശരിയായി ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഓർക്കുക.

ശ്രദ്ധിക്കുക: നിങ്ങൾ PhonePe-യിൽ ഒരു ഇൻ്റർനാഷണൽ നമ്പർ രജിസ്റ്റർ ചെയ്‌താലും, ഇന്ത്യൻ DTH ഓപ്പറേറ്ററുകൾക്ക് മാത്രമേ നിങ്ങൾക്ക് റീചാർജ് ചെയ്യാൻ കഴിയൂ.

പെൻഡിംഗ് റീചാർജുകളെ കുറിച്ച് കൂടുതലറിയുക.

ബന്ധപ്പെട്ട ചോദ്യങ്ങൾ
വിജയകരമായ റീചാർജിന് ശേഷവും എന്റെ DTH സേവനം സജീവമാകാത്തത് എന്തുകൊണ്ട്?
എന്റെ DTH റീചാർജിനായി എനിക്ക് എങ്ങനെ ഒരു ഇൻവോയ്സ് ലഭിക്കും?
കൺവീനിയൻസ് ഫീസ്