എന്തുകൊണ്ടാണ് എന്റെ DTH റീചാർജ് തീർച്ചപ്പെടുത്താത്തത്?
സാധാരണയായി, PhonePe-യിൽ DTH റീചാർജുകൾ പെട്ടെന്ന് തന്നെ പൂർത്തിയാകും. എന്നാൽ ചില അപൂർവ സന്ദർഭങ്ങളിൽ, സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം നിങ്ങളുടെ DTH റീചാർജിന് സമയമെടുത്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ DTH ദാതാവിൽ നിന്ന് ഞങ്ങൾ പേയ്മെന്റ് സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു എന്നാണ് അർത്ഥം.
കുറച്ച് മണിക്കൂർ കാത്തിരിക്കാനും നിങ്ങളുടെ PhonePe ആപ്പിന്റെ History/മുമ്പുള്ളവ വിഭാഗത്തിൽ ഈ റീചാർജിന്റെ അന്തിമ നില പരിശോധിക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു.
പ്രധാനപ്പെട്ട കാര്യം: തീർച്ചപ്പെടുത്താത്ത നിലയിലുള്ള റീചാർജ് പരാജയപ്പെടുകയാണെങ്കിൽ, നിങ്ങളുടെ പണം താഴെ കൊടുത്തിരിക്കുന്ന രീതിയിൽ റീഫണ്ട് ചെയ്യും:
- UPI പേയ്മെന്റുകൾക്ക് 3 മുതൽ 5 ദിവസം വരെ
- ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്ക് 7 മുതൽ 9 ദിവസം വരെ
- വാലറ്റ് അല്ലെങ്കിൽ ഗിഫ്റ്റ് കാർഡ് പേയ്മെന്റുകൾക്ക് 24 മണിക്കൂർ
നിങ്ങളുടെ DTH സേവന ദാതാവുമായി ബന്ധപ്പെടുന്നതിനെ കുറിച്ച് കൂടുതലറിയുക.