എന്റെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റിനുള്ള ഇൻവോയ്സ്/രസീത് എങ്ങനെയാണ് ലഭിക്കുക?
PhonePe-യിൽ നിങ്ങൾ നടത്തുന്ന എല്ലാ ബിൽ പേയ്‌മെന്റുകൾക്കും നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് (പരിശോധിച്ചുറപ്പിച്ചതാണെങ്കിൽ) നിങ്ങൾക്ക് ഒരു പേയ്‌മെന്റ് രസീത് ലഭിക്കും. നിങ്ങളുടെ ഇമെയിൽ വിലാസം നിങ്ങൾ പരിശോധിച്ചുറപ്പിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന രീതിയിൽ ചെയ്യാവുന്നതാണ്:
- PhonePe ആപ്പ് ഹോം സ്ക്രീനിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ക്ലിക്ക് ചെയ്യുക.
- ഇമെയിൽ പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക.
- നിങ്ങൾ ഞങ്ങളുടെ സേവനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ച സ്ഥിരീകരണ കോഡ് നൽകി പോപ്പ്-അപ്പിൽ സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.
അതിനുപകരം, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റിനുള്ള രസീത് ഡൗൺലോഡ് ചെയ്യാനായി നിങ്ങൾക്ക് ഈ ഘട്ടങ്ങൾ പിന്തുടരാം:
- നിങ്ങളുടെ PhonePe ആപ്പിന്റെ ഹോം സ്ക്രീനിലുള്ള History/മുമ്പുള്ളവ ടാപ്പ് ചെയ്യുക. ബന്ധപ്പെട്ട ബിൽ പേയ്മെന്റിൽ ക്ലിക്ക് ചെയ്യുക.
- View Receipt/രസീത് കാണുക ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- സ്ക്രീനിന് ചുവടെയുള്ള ഡൗൺലോഡ് ചെയ്യുക ബട്ടൺ ടാപ്പ് ചെയ്യുക.