PhonePe- യിൽ ഞാൻ എങ്ങനെ എൻ്റെ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കും?

PhonePe- യിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ,

  1. നിങ്ങളുടെ PhonePe ഹോം സ്‌ക്രീനിൽ ലോൺ >> Payment dues / പേയ്‌മെൻ്റ് കുടിശ്ശിക എന്ന വിഭാഗത്തിന് കീഴിലുള്ള ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ ടാപ്പ് ചെയ്യുക.
    അല്ലെങ്കിൽ, Recharge & Pay Bills / റീചാർജ് & ബില്ലുകൾ അടയ്ക്കുക എന്ന വിഭാഗത്തിന് കീഴിൽ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റ് ടാപ്പ് ചെയ്യുക >> കാർഡ് നമ്പറും ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും നൽകി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുക..
  2. പേയ്‌മെൻ്റ് പൂർത്തിയാക്കാൻ തുക നൽകി Pay Bill / ബിൽ അടയ്ക്കുക ടാപ്പ് ചെയ്യുക.
    കുറിപ്പ്: ഞങ്ങളുടെ പ്ലാറ്റ്‌ഫോമിമിലൂടെ നിങ്ങൾ നടത്തുന്ന ബിൽ പേയ്‌മെൻ്റുകൾക്കായി PhonePe നിങ്ങളിൽ നിന്ന് ഒരു ചെറിയ ഫീസ് (GST ഉൾപ്പെടെ) ഈടാക്കിയേക്കാം. ഇത് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള ഫീസാണ്. അതിനാൽ പേയ്‌മെൻ്റ് ഉപകരണം ഏതായാലും ഇത് നിങ്ങളിൽ നിന്ന് ഈടാക്കും.

പ്രധാനപ്പെട്ടത്: നിങ്ങൾ PhonePe-യിൽ ഒരു ഇൻ്റർനാഷണൽ നമ്പർ രജിസ്റ്റർ ചെയ്‌താലും, നിങ്ങൾക്ക് ഇന്ത്യൻ ബാങ്കുകൾക്ക് മാത്രമേ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ നടത്താനാകൂ.

Related question(s)
എന്തുകൊണ്ടാണ് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റ് പെൻഡിംഗ് ആയത്?
ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റിൽ പ്രശ്‌നമുണ്ടെങ്കിൽ എന്തുചെയ്യും?
എന്തുകൊണ്ടാണ് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റ് എൻ്റെ കാർഡ് അക്കൗണ്ടിൽ പ്രതിഫലിക്കാത്തത്?