പോസ്‌റ്റ്‌പെയ്‌ഡ് മൊബൈൽ ബിൽ അടയ്‌ക്കുന്നതെങ്ങനെ?

ഒരു പോസ്‌റ്റ്‌പെയ്‌ഡ് നമ്പറിനായി മൊബൈൽ ബിൽ അടയ്‌ക്കുന്നതിന്: 

  1. നിങ്ങളുടെ ആപ്പിലെ ഹോം സ്‌ക്രീനിലുള്ള റീചാർജുചെയ്യുക, ബില്ലുകൾ അടയ്‌ക്കുക എന്ന വിഭാഗത്തിലുള്ള പോസ്‌റ്റ്‌പെയ്‌ഡ് ക്ലിക്കുചെയ്യുക. 
  2. ആപ്പ് നിങ്ങളുടെ നമ്പർ സ്വയമേവ ദൃശ്യമാക്കും. മാറ്റുക ക്ലിക്കുചെയ്‌തുകൊണ്ട് നിങ്ങൾക്ക് മറ്റൊരു നമ്പർ നൽകുന്നതിന് അല്ലെങ്കിൽ കോൺടാക്‌റ്റ് ലിസ്‌റ്റിൽ നിന്നും ഒരു നമ്പർ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് കഴിയും. 
  3. ഓപ്പറേറ്ററിനെ തിരഞ്ഞെടുക്കുക” ക്ലിക്കുചെയുമ്പോൾ ലഭ്യമായ ലിസ്‌റ്റിൽ നിന്നും നിങ്ങളുടെ ഓപ്പറേറ്ററിനെ തിരഞ്ഞെടുക്കുക.
    കുറിപ്പ്: സാധാരണയായി, നിങ്ങൾക്ക് തിരഞ്ഞെടുത്ത നമ്പറിനെ അടിസ്ഥാനമാക്കിയാണ് ആപ്പ് ഓപ്പറേറ്ററിനെ ദൃശ്യമാക്കുന്നത്.
  4. ബിൽ തുക നൽകുക.
  5. നിർദ്ദിഷ്‌ട പേയ്‌മെൻ്റ് രീതി തിരഞ്ഞെടുക്കുക. PhonePe വാലറ്റ്, UPI, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ബാഹ്യ വാലറ്റ് ഉപയോഗിച്ച് ഈ പേയ്‌മെൻ്റ് ചെയ്യുന്നതിനാകും.
  6. ബിൽ അടയ്‌ക്കുക ക്ലിക്കുചെയ്യുക.
    കുറിപ്പ്: ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന മൊബൈൽ പോസ്റ്റ്‌പെയ്ഡ് പേയ്‌മെന്റുകൾ മെച്ചപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത അനുഭവം നൽകുന്നതിനും PhonePe നിങ്ങളിൽ നിന്ന് ഒരു ചെറിയ ഫീസ് (GST ഉൾപ്പെടെ) ഈടാക്കിയേക്കാം. ഉപയോഗിച്ച പേയ്‌മെൻ്റ് രീതി പരിഗണിക്കാതെ, ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള ഫീയാണിത്.

പേയ്‌മെൻ്റ് ചെയ്‌തതിനുശേഷം, സേവന ദാതാവിൽ നിന്നും നിങ്ങൾക്ക് സ്ഥിരീകരണം ലഭിയ്‌ക്കും, ഒപ്പം PhonePe-യിൽ നിന്നും പേയ്‌മെൻ്റിനുള്ള തെളിവും ലഭിയ്‌ക്കും.

<style type="text/css"><!--td {border: 1px solid #cccccc;}br {mso-data-placement:same-cell;}--> </style> പ്രധാനപ്പെട്ടത്: നിങ്ങൾ PhonePe-യിൽ ഒരു ഇൻ്റർനാഷണൽ നമ്പർ രജിസ്റ്റർ ചെയ്‌താലും, നിങ്ങൾക്ക് ഇന്ത്യൻ മൊബൈൽ നമ്പറുകൾക്ക് മാത്രമേ പോസ്റ്റ്‌പെയ്ഡ് ബിൽ പേയ്‌മെൻ്റുകൾ നടത്താനാകൂ.