പേയ്‌മെൻ്റ് നില

നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് വ്യാപാരികൾക്കും ബില്ലർമാർക്കും പേയ്‌മെൻ്റുകൾ ചെയ്യുന്നതിനും PhonePe വാലറ്റിലേക്ക് പണം ചേർക്കുന്നതിനുമാകും. PhonePe-യിലേക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെൻ്റുകൾ ദ്രുതവും എളുപ്പമുള്ളതുമാണ്.

ചിലസമയം, പേയ്‌മെൻ്റുകൾ ചെയ്യാൻ സാധാരണതിനേക്കാൾ കൂടുതൽ സമയമെടുത്തേക്കാം അല്ലെങ്കിൽ നിരവധി കാരണങ്ങളാൽ അത് പരാജയപ്പെട്ടേക്കാം.

വ്യത്യസ്‌ത പേയ്‌മെൻ്റ് നിലകളെക്കുറിച്ച് അറിയുന്നതിന് ഇത് കാണുക:

വിജയകരം

നിങ്ങൾ ഈ സ്‌ക്രീൻ കാണുകയാണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് പൂർത്തിയാക്കിയിരിക്കുന്നുവെന്നാണ്

നിങ്ങളുടെ കാർഡ് നൽകുന്ന ബാങ്കിന്, നിങ്ങളുടെ പേയ്‌മെൻ്റ് അഭ്യർത്ഥന ലഭിച്ചു
 നിങ്ങളുടെ പേയ്‌മെൻ്റ് തുക ഡെബിറ്റുചെയ്‌തു
വ്യാപാരിയുടെ/ബില്ലറിൻ്റെ ബാങ്ക് നിങ്ങളുടെ പേയ്‌മെൻ്റ് അംഗീകരിച്ചു 
വ്യാപാരിയുടെ/ബില്ലറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് വ്യാപാരിയുടെ/ബില്ലറിൻ്റെ ബാങ്ക് തുക ഡെപ്പോസിറ്റുചെയ്‌തു
വ്യാപാരി/ബില്ലർ നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സുചെയ്യുന്നതാണ്

ശ്രദ്ധിക്കുക: വ്യാപാരികൾ‌ / ബില്ലർ‌മാർ‌ / സേവന ദാതാക്കൾ‌ക്ക് എന്നിവർക്ക് പേയ്‌മെന്റുകൾ‌ നൽ‌കുകയാണെങ്കിൽ‌, നിങ്ങളുടെ അഭ്യർ‌ത്ഥനയുടെ പ്രോസസ്സിംഗ് ബന്ധപ്പെട്ട വ്യാപാരിയോ ബില്ലറോ അവരുടെ നിർ‌ദ്ദിഷ്‌ട സമയപരിധി പ്രകാരം ചെയ്യും. വ്യാപാരികൾ / ബില്ലർമാർ / സേവന ദാതാക്കൾ എന്നിവൾക്കുള്ള പേയ്‌മെന്റുകളെക്കുറിച്ച് കൂടുതലറിയുക.

പെൻഡിംഗ്

നിങ്ങൾ ഈ സ്‌ക്രീൻ കാണുകയാണെങ്കിൽ, നിങ്ങളുടെ കാർഡ് നൽകിയ ബാങ്കിൻ്റെ ഭാഗത്തുനിന്നും അല്ലെങ്കിൽ വ്യാപാരിയുടെ ബാങ്കിൻ്റെ ഭാഗത്തുനിന്നും അല്ലെങ്കിൽ ബില്ലറുടെ ബാങ്കിൻ്റെ ഭാഗത്തുനിന്നുമുണ്ടായ ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് കുടുങ്ങിക്കിടയ്‌ക്കുകയാണെന്നാണ് അർത്ഥം.

നിങ്ങളുടെ കാർഡ് നൽകിയിരിക്കുന്ന ബാങ്കിന് നിങ്ങളുടെ പേയ്‌മെൻ്റ് അഭ്യർത്ഥന ലഭിച്ചു. 
നിങ്ങളുടെ പേയ്‌മെൻ്റ് തുക ഡെബിറ്റുചെയ്‌തിരിക്കുന്നു
വ്യാപാരിയുടെ/ ബില്ലറിൻ്റെ ബാങ്ക് നിങ്ങളുടെ പേയ്‌മെൻ്റ് അംഗീകരിച്ചിരിക്കുന്നു
വ്യാപാരിയുടെ/ബില്ലറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് വ്യാപാരിയുടെ/ബില്ലറിൻ്റെ ബാങ്ക് തുക ഡെപ്പോസിറ്റുചെയ്‌തു
വ്യാപാരി/ബില്ലർ നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സുചെയ്യുന്നതാണ് 

നിങ്ങളുടെ പെൻഡിംഗ് ആയിട്ടുള്ള പേയ്‌മെൻ്റിൻ്റെ അന്തിമ നില അപ്‌ഡേറ്റുചെയ്യുന്നതിന്, വ്യാപാരി/ബില്ലറിന് 5 മിനിറ്റുമുതൽ 2 ദിവസം വരെയെടുത്തേക്കാം. ഇത് പൂർണ്ണമായും വ്യാപാരിയെ/ബില്ലറിനെ ആശ്രയിച്ചിരിക്കുന്നു.

ചിലസമയം, നിങ്ങളുടെ കാർഡ് നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്നും പേയ്‌മെൻ്റ് ഡെബിറ്റുചെയ്‌തിരിക്കാം.ബാങ്കിൽ  നിങ്ങളുടെ പണം എപ്പോഴും സുരക്ഷിതമാണെന്നത് ഓർമ്മിക്കുക

ഫിനാൻഷ്യൽ സ്‌റ്റാറ്റസ് അപ്‌ഡേറ്റുചെയ്‌തതിനുശേഷം, നിങ്ങളുടെ പേയ്‌മെൻ്റ് അടയാളപ്പെടുത്തുന്നതാണ്:
വിജയകരം - നിങ്ങളുടെ പണം വ്യാപാരിയുടെ/ബില്ലറിൻ്റെ അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതാണ്, ശേഷം നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സുചെയ്യുന്നു. 
പരാജയപ്പെട്ട് - നിങ്ങൾക്ക് വീണ്ടും പേയ്‌മെൻ്റ് ചെയ്യുന്നതിനാകും. തുക ഡെബിറ്റുചെയ്‌തിട്ടുണ്ടെങ്കിൽ, കാർഡ് നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം റീഫണ്ടുചെയ്യും. റീഫണ്ടുകളെക്കുറിച്ച് കൂടുതലറിയുക.

 

പരാജയപ്പെട്ടു

നിങ്ങൾ ഈ സ്‌ക്രീൻ കാണുന്നുവെങ്കിൽ, നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് പരാജയപ്പെട്ടുവെന്നാണ്

പരാജയപ്പെട്ടതിനുള്ള ചില കാരണങ്ങൾ ഇതാ:
തെറ്റായ കാർഡ് വിശദാംശങ്ങൾ
കാർഡ് നൽകിയിരിക്കുന്ന ബാങ്കിൽ അല്ലെങ്കിൽ വ്യാപാരിയുടെ/ബില്ലറിൻ്റെ ബാങ്കിൽ സാങ്കേതിക പ്രശ്‌നം നേരിടുന്നു.
നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ
ബാങ്കിൻ്റെ പ്രതിദിന പേയ്‌മെൻ്റ് പരിധികൾ
സുരക്ഷാ കാരണങ്ങൾ
ബാങ്കുമായി ബന്ധപ്പെട്ട മറ്റ് കാരണങ്ങൾ

ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് വിശദാംശങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, പരാജയപ്പെട്ടതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ പണം ഡെബിറ്റുചെയ്യാനും ചെയ്യാതിരിക്കാനും സാധ്യയുണ്ട്. നിങ്ങളുടെ പണം ഡെബിറ്റുചെയ്‌തിട്ടുണ്ടെങ്കിൽ, പണം ബാങ്കിൽ തന്നെ സുരക്ഷിതമായി ഉണ്ടെന്നത് ഓർമ്മിക്കുക, ഒപ്പം അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് റീഫണ്ടുചെയ്യുന്നതാണ്.. 

റീഫണ്ടുകളെക്കുറിച്ച് കൂടുതലറിയുക.